മാവേലിക്കര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ ഫോമുകളിൽ രാത്രിയാത്രക്കാർക്ക് സുരക്ഷിതത്വമില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : മൂന്നുവശവും തുറന്നുകിടക്കുന്ന മാവേലിക്കര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ ഫോമുകളിൽ രാത്രിയാത്രക്കാർക്ക് സുരക്ഷിതത്വമില്ലെന്ന് പരാതി. കഴിഞ്ഞദിവസം രണ്ടാംനമ്പർ പ്ലാറ്റ്‌ ഫോമിന്റെ തെക്കേയറ്റത്ത് രാത്രിയിൽ തീവണ്ടി കാത്തുനിന്ന ദമ്പതിമാരെ ഭീഷണിപ്പെടുത്തി പണംകവരാൻ ശ്രമിച്ചതാണ് ഒടുവിലത്തെ സംഭവം. പ്ലാറ്റ്‌ ഫോമിൽനിന്ന റെയിൽവേ പോയിന്റ്മാനെ മൂർച്ചയുള്ള ആയുധമുപയോഗിച്ച് അക്രമി മുറിവേൽപ്പിച്ചത് നാലുമാസംമുൻപാണ്. രണ്ടുവർഷംമുൻപ്‌ രാത്രിയിൽ തീവണ്ടി കാത്തുനിന്ന കുടുംബത്തിനുനേരേ ആക്രമണവും കവർച്ചാശ്രമവുമുണ്ടായിരുന്നു. പ്ലാറ്റ്‌ ഫോമുകളുടെ തെക്കുഭാഗത്ത് സ്ഥിരമായി മോഷണവും അക്രമസംഭവങ്ങളുമുണ്ടാകുന്നുണ്ട്.

ഏറെ വിശാലമായ സ്ഥലമുള്ള മാവേലിക്കര റെയിൽവേ സ്റ്റേഷന്റെ തെക്കും കിഴക്കും ഭാഗങ്ങൾ കാടുപിടിച്ചനിലയിലാണ്. സ്റ്റേഷന്റെ കിഴക്കുവശത്ത് അഞ്ഞൂറോളം മീറ്റർ ഭാഗത്ത് യാതൊരുവിധ സംരക്ഷണവേലിയും മറ്റു സംവിധാനങ്ങളുമില്ല. ഇതുവഴി ആർക്കും എപ്പോൾവേണമെങ്കിലും പ്ലാറ്റ്‌ ഫോമിലേക്ക് അതിക്രമിച്ചു കിടക്കാനാകും. ഒന്നാംനമ്പർ പ്ലാറ്റ്‌ ഫോമിന്റെ വടക്കേയറ്റവും തുറന്നുകിടക്കുകയാണ്. തീവണ്ടിയിറങ്ങുന്ന ഭൂരിപക്ഷം യാത്രക്കാരും എളുപ്പമാർഗമെന്നനിലയിൽ ഇതുവഴിയാണ് പുറത്തുള്ള റോഡിലേക്കെത്തുന്നത്. പ്ലാറ്റ്‌ ഫോമുകളുടെ തെക്കേയറ്റവും തുറന്ന നിലയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും പിടിയിൽ

0
കൊച്ചി : കടവന്ത്രയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും വിജിലൻസിന്റെ...

മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ലോ കോളേജിൽ എസ്എഫ്ഐ ബാന‍ർ

0
കൊച്ചി : മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ​ഗവ. ലോ...

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ആറ് തൊഴിലാളികൾ മരിച്ചു ; 14 പേർക്ക് പരിക്ക്

0
ഡെറാഢൂൺ: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ...

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...