പന്തീരങ്കാവ് ടോൾ പ്ലാസയ്ക്കെതിരായ പരാതി : 8 ദിവസത്തിനകം നടപടിയെടുക്കാൻ ജില്ലാ മജിസ്‌ട്രേറ്റിന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പന്തീരങ്കാവ് ടോൾ പ്ലാസയ്‌ക്കെതിരെ ഉയർന്നുവന്ന പരാതികളിൽ അടിയന്തര നടപടിയെടുക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. പരാതികൾ പരിശോധിച്ച് എട്ട് ദിവസത്തിനകം ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് കോഴിക്കോട് ജില്ലാ മജിസ്‌ട്രേറ്റിനോട് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ടോൾ പ്ലാസയിലെ ജീവനക്കാരുടെ മോശം പെരുമാറ്റം, സുരക്ഷാ മതിലിന്റെ നിർമാണത്തിൽ സംഭവിച്ചിട്ടുള്ള ഗുരുതരമായ അപാകതകൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചത്. മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഈ അടിയന്തര ഇടപെടൽ. യാത്രക്കാരോട് ടോൾ ജീവനക്കാർ തുടർച്ചയായി മോശമായി പെരുമാറുന്നുവെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് കമ്മീഷൻ കർശന നിർദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. സുരക്ഷാ മതിലിന്റെ നിർമാണത്തിലെ അപാകതകൾ വലിയ അപകടസാധ്യത ഉയർത്തുന്നതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. കമ്മീഷൻ നിശ്ചയിച്ച എട്ട് ദിവസത്തെ സമയപരിധിക്കുള്ളിൽ ജില്ലാ മജിസ്‌ട്രേറ്റ് വിഷയത്തിൽ എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...