തിരുവനന്തപുരം: ഇനിമുതല്‍ അക്ഷയ കേന്ദ്രങ്ങളിലൂടെയും മുഖ്യമന്ത്രിക്ക് പരാതി നല്‍കാം. ഈ മാസംമുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിലേക്ക് ഓണ്‍ലൈനായി പരാതി നല്‍കാം. പരാതി എഴുതി നല്‍കാന്‍ സാധിക്കാത്തവര്‍ക്കായി ശബ്ദം എഴുത്താക്കി മാറ്റുന്ന സോഫ്റ്റ് വെയറും ഉപയോഗിക്കാന്‍ സാധിക്കും.
സെക്രട്ടേറിയറ്റിലെ കൗണ്ടറിലൂടെയും തപാല്‍ മാര്‍ഗവും പരാതികള്‍ ലഭിക്കുന്നുണ്ട്. തുടര്‍ന്ന് വിവരങ്ങള്‍ എസ്‌എംഎസിലൂടെ പരാതിക്കാരനെ അറിയിക്കും. ടോള്‍ ഫ്രീ നമ്പറിലൂടെയും (1800 425 7211) ഓണ്‍ലൈനായും തല്‍സ്ഥിതി അറിയാം. പരാതിയുടെ ഗൗരവം അനുസരിച്ചു രണ്ടാഴ്ച മുതല്‍ 30 ദിവസം വരെയാണ് പരാതികള്‍ തീര്‍പ്പാക്കാന്‍ സമയം ഉള്ളത്. ഗൗരവമേറിയവ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് പരിശോധിക്കും.