ഭരണം മാന്യമല്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചവരെ തിരിച്ചു വിളിക്കാന്‍ ജനങ്ങള്‍ക്ക് അവകാശം ; ചരിത്ര തീരുമാനവുമായി ഹരിയാന സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഡ് : പഞ്ചായത്തി രാജ് നിയമത്തില്‍ ഭേദഗതി വരുത്തി ഹരിയാന സര്‍ക്കാര്‍. വനിതകള്‍ക്ക് അന്‍പത് ശതമാനം സീറ്റുകള്‍ സംവരണം ചെയ്തതു കൂടാതെ മറ്റൊരു ചരിത്രപരമായ തീരുമാനമാണ് ഭേദഗതിയിലൂടെ നടപ്പാക്കിയത്. തെരഞ്ഞെടുപ്പില്‍ ജയിച്ചവരെ തിരിച്ചു വിളിക്കാന്‍ ജനങ്ങള്‍ക്ക് അവകാശം നല്‍കുന്ന വകുപ്പാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയത്.

തീരുമാനം ചരിത്രപരവും ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അവകാശം നല്‍കുന്നതുമാണെന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രി ദുഷ്യന്ത് ചൗതാല പ്രതികരിച്ചു. ബ്ലോക്ക് ജില്ലാ സമിതികളിലെ മെംബര്‍മാരെ തിരിച്ചുവിളിക്കാനാണ് ബില്ലില്‍ വ്യവസ്ഥയുള്ളത്. തൃപ്തികരമായ രീതിയില്‍ ഭരണം നടത്തിയില്ലെങ്കില്‍ ജനങ്ങള്‍ക്ക് ഗ്രാമസഭ കൂടി തിരിച്ചു വിളിക്കാനുള്ള പ്രമേയം പാസാക്കാം.

വാര്‍ഡിലെയോ ഗ്രാമത്തിലെയോ അന്‍പത് ശതമാനം അംഗങ്ങള്‍ എഴുതി നല്‍കിയാല്‍ തിരിച്ചു വിളിക്കാനുള്ള നടപടികള്‍ ആരംഭിക്കാം. രഹസ്യ ബാലറ്റിലൂടെയായിരിക്കും തീരുമാനത്തിനുള്ള വോട്ടെടുപ്പ്. മൂന്നില്‍ രണ്ട് വോട്ടര്‍മാര്‍ മെമ്പര്‍ക്ക് എതിരെ വോട്ടു ചെയ്താല്‍ ഭരണപരമായ സ്ഥാനം മെമ്പര്‍ക്ക് നഷ്ടമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...