‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

For full experience, Download our mobile application:
Get it on Google Play

മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക് വിമര്‍ശനം. മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ലെന്നാണ് പ്രധാന പരാതി. മന്ത്രിമാര്‍ ഏജന്റുമാരാല്‍ നിയന്ത്രിക്കപ്പെടുന്നതായാണ് ആരോപണം. മന്ത്രിമാരുടെ ജില്ലാ സന്ദര്‍ശനങ്ങളെയും പരിപാടികളെയും കുറിച്ച് പാര്‍ട്ടി നേതാക്കള്‍ അറിയുന്നില്ലെന്നും പരാതിയുണ്ട്. മന്ത്രിമാര്‍ ജില്ലയില്‍ എത്തുന്ന ദിവസവും പരിപാടികളും ഭാരവാഹികള്‍ അറിയുന്നില്ല. മന്ത്രിമാര്‍ക്ക് ഒപ്പമുള്ള ചില ഏജന്റുമാരാണ് ഷെഡ്യൂള്‍ നിയന്ത്രിക്കുന്നതെന്നും ഭാരവാഹികള്‍ പറയുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. ചുമതലയേറ്റ ശേഷം പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍, തദ്ദേശവകുപ്പ് മന്ത്രി കെ.എം ഷാജി എന്നിവരാണ് ജില്ലയില്‍ എത്തിയത്. നിലവില്‍ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, മഞ്ചേശ്വരം നിയോജകമണ്ഡലം കമ്മിറ്റികളിലെ ഭാരവാഹികളാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിനും നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...