നവീകരണം പൂർത്തിയാക്കി വർഷങ്ങൾ പിന്നിട്ടിട്ടും ചിറയ്ക്കൽ കുളത്തിന് സംരക്ഷണവേലി നിർമിച്ചില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

എഴുമറ്റൂർ : നവീകരണം പൂർത്തിയാക്കി വർഷങ്ങൾ പിന്നിട്ടിട്ടും ചിറയ്ക്കൽ കുളത്തിന് സംരക്ഷണവേലി നിർമിച്ചില്ലെന്ന് പരാതി. കുളത്തിന്റെ നവീകരണം കഴിഞ്ഞ മാർച്ചിൽ പൂർത്തിയാക്കിയിരുന്നു. ഇതിനായി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ 12 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികളാണ് നടന്നത്. പദ്ധതിയിൽ കുളത്തിലെ ചെളി നീക്കം ചെയ്ത് ആഴം വർധിപ്പിക്കുകയും കാട് നീക്കം ചെയ്ത് തകർന്ന സംരക്ഷണ ഭിത്തികൾ പുനർനിർമിക്കുകയും ചെയ്യുന്നത് നവീകരണത്തിൽ ഉൾപ്പെടുത്തിയിരുന്നു. കുളിക്കടവിന്റെ നാശോന്മുഖമായ കൽപ്പടവുകളുടെ പുനർനിർമാണവും റോഡിന് സമീപത്ത് സംരക്ഷണവേലി സ്ഥാപിക്കലുമായിരുന്നു പദ്ധതിയിൽ. അപകട സാധ്യത ഒഴിവാക്കാൻ സംരക്ഷണവേലി നിർമിക്കുന്നതിനുള്ള നടപടി ഉടന്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ത്യയുടെ നാവിക സേനക്ക് കരുത്ത് പകരാൻ മൂന്ന് പുതിയ തദ്ദേശീയ നിർമിത യുദ്ധകപ്പൽ കൂടി

0
കൊൽക്കത്ത: ഇന്ത്യയുടെ നാവിക സേനക്ക് കരുത്ത് പകരാൻ മൂന്ന് പുതിയ തദ്ദേശീയ...

തൃപ്രയാർ കുഴൽപ്പണക്കവർച്ച ; ഒരാൾ പിടിയിൽ

0
പാലക്കാട് : തൃപ്രയാറിൽ കാർ യാത്രക്കാരായ നാലംഗ സംഘത്തെ ആക്രമിച്ച് 16...

നീറ്റ് പുനഃപരീക്ഷയ്ക്ക് മുമ്പ് വീണ്ടും ആത്മഹത്യ ; ഹൈദരാബാദിൽ വിദ്യാർത്ഥി ജീവനൊടുക്കി

0
ഹൈദരാബാദ് : നീറ്റ് പുനഃപരീക്ഷ നടക്കുന്നതിന് മുമ്പ് വീണ്ടും വിദ്യാർത്ഥി ആത്മഹത്യ....

മണിപ്പൂർ പീപ്പിൾസ് ലിബറേഷൻ ആർമി ‘ലഫ്റ്റനന്റ് കേണൽ’ പോലീസ് പിടിയിൽ

0
പനാജി: നിരോധിത തീവ്രവാദ സംഘടനയായ മണിപ്പൂർ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ പ്രമുഖ...