മലയോര മേഖലയില്‍ തെങ്ങുകള്‍ക്ക് വ്യാപകമായി മഞ്ഞളിപ്പ് രോഗം ബാധിക്കുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ജില്ലയിലെ മലയോര മേഖലയില്‍ തെങ്ങുകള്‍ക്ക് വ്യാപകമായി മഞ്ഞളിപ്പ് രോഗം ബാധിക്കുന്നതായി പരാതി. കോഴിക്കോട്ടെ കിഴക്കന്‍ മലയോര മേഖലയായ കൂടരഞ്ഞി പഞ്ചായത്തിലാണ് പ്രധാനമായും തെങ്ങുകളില്‍ മഞ്ഞളിപ്പ് രോഗം കണ്ടെത്തിയത്. പഞ്ചായത്തിലെ കൂമ്പാറ, ആനക്കല്ലുംപാറ, ഉദയഗിരി, മഞ്ഞക്കടവ് തുടങ്ങിയ പ്രദേശങ്ങളിലായി നൂറുകണക്കിന് തെങ്ങുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. തേങ്ങയ്ക്ക് നല്ല വില ലഭിക്കുന്ന ഈ സമയത്ത് തെങ്ങിലുണ്ടായ രോഗബാധ കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നന്ന് ഇനിയും ഉചിതമായ നടപടിയുണ്ടായില്ലെങ്കില്‍ പ്രക്ഷോഭത്തിനൊരുങ്ങാന്‍ ഇറങ്ങുകയാണ് കേരകര്‍ഷകര്‍.

ചെങ്ങളം തകിടിയില്‍ ബാബു, കുര്യാക്കാട്ടില്‍ ടോമി, പാറമ്പുഴ സിജി, പാലാക്കത്തടത്തില്‍ വിത്സണ്‍, പൈകാട്ട് ജോളി, കുളത്തിങ്കല്‍ ബോബി തുടങ്ങിയവരുടെ നിരവധി തെങ്ങുകള്‍ മഞ്ഞളിപ്പ് കാരണം നശിച്ചു. ഓലകള്‍ക്ക് ചെറിയ മഞ്ഞനിറം വരികയും കുലകള്‍ ശോഷിച്ച് താഴുകയും ചെയ്യുന്നതാണ് മഞ്ഞളിപ്പ് രോഗത്തിന്റെ ആദ്യലക്ഷണങ്ങള്‍. നാളികേരത്തിന് നല്ല വില ലഭിക്കുന്ന സമയത്ത് ഈ രോഗം കാരണം ആവിശ്യത്തിന് വിളവ് ലഭിക്കാതെ പ്രദേശത്തെ ഒരുപാട് കര്‍ഷകര്‍ ദുരിതത്തിലാണെന്ന് കൂമ്പാറ ആനക്കല്ലുംപാറയിലെ കര്‍ഷകനായ ചെങ്ങളം തകിടിയില്‍ ബാബു പറഞ്ഞു. വിഷയത്തില്‍ അധികൃതരുടെ ഉചിതമായ നടപടി ഉടന്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...