റാന്നി: റോഡിലേക്ക് ചരിഞ്ഞു നില്‍ക്കുന്ന റബര്‍ മരങ്ങള്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നതായി പരാതി. ഇടമുറി സ്കൂള്‍ ജംങ്ഷനിലാണ് സ്വകാര്യ വ്യക്തിയുടെ റബര്‍ മരച്ചില്ലകള്‍ റോഡിലേക്ക് വളഞ്ഞു നില്‍ക്കുന്നത്. മുക്കട ഇടമണ്‍ അത്തിക്കയം എം.എല്‍.എ റോഡിലെ പ്രധാന ജംങ്ഷനാണ് ഇടമുറി സ്കൂള്‍ ജംങ്ഷന്‍. റബര്‍ തോട്ടത്തിനോടു ചേര്‍ന്നാണ് ഇവിടെ ബസ് കാത്തിരിപ്പു കേന്ദ്രവും സ്ഥിതി ചെയ്യുന്നത്. അപ്രതീക്ഷിതമായി പലപ്പോഴും കനത്ത മഴയും കാറ്റും ഉണ്ടാകുന്നതിനാല്‍ യാത്രക്കാര്‍ ഭയപ്പാടോടെയാണ് ഇതുവഴി കടന്നു പോകുന്നത്.
രാവിലെയും വൈകിട്ടും സ്കൂളില്‍ നിന്നുമുള്ള കുട്ടികളും അധ്യാപകരും ബസ് കാത്തു നില്‍ക്കുന്നതും ഇവിടെയാണ്. മരച്ചില്ലകള്‍ റോഡിനു മറുവശത്തെ വ്യാപാരസ്ഥാപനങ്ങള്‍ക്കും ഭീഷണിയാണ്. വൈദ്യുതി ലൈനില്‍ മരച്ചിലകള്‍ കാറ്റത്ത് കൂട്ടിമുട്ടി വൈദ്യുതി പോകുന്നതും പതിവാണ്. റോഡിലേക്ക് ചാഞ്ഞു അപകടകരമായി നില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033