പാസ്പോർട്ടിൽ പേര് മാറ്റാൻ ഓൺലൈനിൽ അപേക്ഷിച്ചു, നഷ്ടപ്പെട്ടത് വൻ തുക ; തട്ടിപ്പിനിരയായി അധ്യാപിക

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി വനിത അസിസ്റ്റന്റ് പ്രൊഫസര്‍. തട്ടിപ്പിലൂടെ വന്‍ തുകയാണ് ഇവര്‍ക്ക് നഷ്ടമായത്. ഇടപ്പള്ളി അമൃത നഴ്‌സിംഗ് കോളേജ് അധ്യാപികയായ മഞ്ജു ബിനുവിന്റെ പണമാണ് തന്ത്രപരമായി ഡെബിറ്റ് കാര്‍ഡിന്റെ വിശദാംശങ്ങള്‍ ശേഖരിച്ച ശേഷം തട്ടിയെടുത്തത്. സംഭവത്തില്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ മാസം 25ന് പാസ്‌പോര്‍ട്ടിലെ പേര് മാറ്റുന്നതിന് മഞ്ജു ബിനു ഓണ്‍ലൈനായി അപേക്ഷ നല്‍കിയിരുന്നു. ഇതിന് ശേഷം കൊറിയര്‍ ഓഫീസില്‍ നിന്ന് എന്ന വ്യാജേന കഴിഞ്ഞ രണ്ടിന് ഫോണ്‍ വിളിയെത്തി. ഹിന്ദിയിലായിരുന്നു സംസാരമെന്ന് മഞ്ജു പറയുന്നു. പാസ്‌പോര്‍ട്ട് അയക്കുന്നതിന് 10 രൂപ ആവശ്യപ്പെട്ടു. പണം അടയ്ക്കാന്‍ ഓണ്‍ലൈന്‍ ലിങ്കും നല്‍കി. ഇന്നലെ രാവിലെ എസ്ബിഐ മെയില്‍ബ്രാഞ്ചില്‍ നിന്നെന്ന പേരില്‍ ഫോണ്‍ വിളിയെത്തി. അക്കൗണ്ടില്‍ നിന് 90,000 രൂപ പിന്‍വലിച്ചത് മഞ്ജു ആണോ എന്ന് ചോദിച്ചായിരുന്നു വിളി. അല്ലെന്ന് പറഞ്ഞതോടെ ഉടന്‍ പരാതി നല്‍കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ പണം നഷ്ടപ്പെട്ടതായി മനസ്സിലായത്. ആദ്യ ഫോണ്‍ വിളി വന്നതിന് പിറ്റേന്ന് പുതിയ പാസ്‌പോര്‍ട്ട് പോസ്റ്റ് ഓഫീസ് വഴി മഞ്ജുവിന് ലഭിച്ചിരുന്നു. പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ നല്‍കിയ കാര്യം തട്ടിപ്പുകാര്‍ എങ്ങിനെ അറിഞ്ഞു എന്നതും ദുരൂഹമാണ്. സംഭവത്തില്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...