ചണ്ഡീഗണ്ഡ് : സര്‍ക്കാര്‍ ആശുപത്രിയിലെ വാര്‍ഡുകള്‍ വൃത്തിഹീനമാണെന്ന് പരാതി ഉന്നയിച്ച ഉന്നത ഉദ്യോഗസ്ഥനെ രോഗികളുടെ കിടക്കയില്‍ കിടത്തി പഞ്ചാബ് ആരോഗ്യമന്ത്രി ചേതന്‍ സിംഗ് ജൗരമജ്ര. പരാതിയില്‍ പ്രകോപിതനായ മന്ത്രി ആശുപത്രിയുടെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനെ നിര്‍ബന്ധിപ്പ് രോഗികളുടെ കിടക്കയില്‍ കിടത്തുകയായിരുന്നു. ഫരീദ്‌കോട്ട് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. മന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ബാബ ഫരീദ് ഹെല്‍ത്ത് സയന്‍സ് സര്‍വകലാശാലക്ക് കീഴിലുള്ളതാണ് ആശുപത്രി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.രാജ് ബഹാദൂറിനെയാണ് മന്ത്രി വിളിച്ചുവരുത്തി കിടക്കയില്‍ കിടക്കാന്‍ ആവശ്യപ്പെട്ടത്. മാദ്ധ്യമപ്രവര്‍ത്തകരടക്കം നോക്കിനില്‍ക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ നടപടി. ആം ആദ്മി പാര്‍ട്ടിയുടെ വിലകുറഞ്ഞ നാടകങ്ങള്‍ ഒരിക്കലും അവസാനിക്കില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്ലസ് ടു പാസായ മന്ത്രി സര്‍വ്വകലാശാല വൈസ് ചാന്‍സിലറെ പരസ്യമായി അപമാനിച്ചു. ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍ ആശുപത്രി ജീവനക്കാരുടെ മനോവീര്യം കെടുത്താനെ ഉപകരിക്കൂവെന്നും കോണ്‍ഗ്രസ് നേതാവ് പര്‍ഗത് സിംഗ് ട്വീറ്റ് ചെയ്തു