വാര്‍ഡുകള്‍ വൃത്തിഹീനമാണെന്ന് പരാതി ; ഉദ്യോഗസ്ഥനെ പിടിച്ച്‌ കിടക്കയില്‍ കിടത്തി പഞ്ചാബ് ആരോഗ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗണ്ഡ് : സര്‍ക്കാര്‍ ആശുപത്രിയിലെ വാര്‍ഡുകള്‍ വൃത്തിഹീനമാണെന്ന് പരാതി ഉന്നയിച്ച ഉന്നത ഉദ്യോഗസ്ഥനെ രോഗികളുടെ കിടക്കയില്‍ കിടത്തി പഞ്ചാബ് ആരോഗ്യമന്ത്രി ചേതന്‍ സിംഗ് ജൗരമജ്ര. പരാതിയില്‍ പ്രകോപിതനായ മന്ത്രി ആശുപത്രിയുടെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനെ നിര്‍ബന്ധിപ്പ് രോഗികളുടെ കിടക്കയില്‍ കിടത്തുകയായിരുന്നു. ഫരീദ്‌കോട്ട് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. മന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയത്.

ബാബ ഫരീദ് ഹെല്‍ത്ത് സയന്‍സ് സര്‍വകലാശാലക്ക് കീഴിലുള്ളതാണ് ആശുപത്രി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.രാജ് ബഹാദൂറിനെയാണ് മന്ത്രി വിളിച്ചുവരുത്തി കിടക്കയില്‍ കിടക്കാന്‍ ആവശ്യപ്പെട്ടത്. മാദ്ധ്യമപ്രവര്‍ത്തകരടക്കം നോക്കിനില്‍ക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ നടപടി. ആം ആദ്മി പാര്‍ട്ടിയുടെ വിലകുറഞ്ഞ നാടകങ്ങള്‍ ഒരിക്കലും അവസാനിക്കില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്ലസ് ടു പാസായ മന്ത്രി സര്‍വ്വകലാശാല വൈസ് ചാന്‍സിലറെ പരസ്യമായി അപമാനിച്ചു. ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍ ആശുപത്രി ജീവനക്കാരുടെ മനോവീര്യം കെടുത്താനെ ഉപകരിക്കൂവെന്നും കോണ്‍ഗ്രസ് നേതാവ് പര്‍ഗത് സിംഗ് ട്വീറ്റ് ചെയ്തു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...