ടിക്കറ്റ് ലഭിച്ചവർക്ക് ട്രെയിനിൽ കയറാൻ കഴിഞ്ഞില്ലെന്ന് പരാതി ; മൈൻഡ് ചെയ്യാതെ അധികൃതർ, യാത്രക്കാർ ദുരിതത്തിൽ…

For full experience, Download our mobile application:
Get it on Google Play

ചെന്നെെ: റിസർവ് ചെയ്ത് കൺഫോം ടിക്കറ്റ് ലഭിച്ചവർക്ക് ട്രെയിനിൽ കയറാൻ കഴിഞ്ഞില്ലെന്ന് പരാതി. ഇന്നലെ രാത്രി എംജിആർ ചെന്നെെ സെൻട്രൽ സ്റ്റേഷനിലാണ് സംഭവം നടന്നത്. റിസ‌വേഷൻ കോച്ചുകളിൽ ഉൾപ്പെടെ ടിക്കറ്റില്ലാത്തവരും അനധികൃത യാത്രക്കാരും ഇടംപിടിച്ചതോടെയാണ് നേരത്തെ പണം അടച്ച് ടിക്കറ്റ് ബുക്ക് ചെയ്ത മറ്റ് യാത്രക്കാർക്ക് ഈ അവസ്ഥ വന്നത്.ഹൗറയിലേക്കുള്ള ട്രെയിനിലാണ് റിസർവ് ചെയ്ത യാത്രക്കാർക്ക് കയറാൻ പോലും കഴിയാത്ത അത്രയും തിരക്ക് അനുഭവപ്പെട്ടത്. അനധികൃതമായി ആളുകൾ റിസർവ് ചെയ്ത കമ്പാർട്ടുമെന്റുകളിൽ കയറിയതിനാൽ തിരക്ക് അനുഭവപ്പെടുകയും ആ കമ്പാർട്ടുമെന്റിൽ കൺഫോം ടിക്കറ്റ് ഉള്ളവർക്ക് ഉള്ളിലേക്ക് പോലും പ്രവേശിക്കാൻ കഴിയാതെ വരുകയും ചെയ്തു.

ട്രെയിൻ സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ സ്ലീപ്പർ ക്ലാസ് കോച്ചുകൾ നിറഞ്ഞിരുന്നതായി ഒരു യാത്രക്കാരൻ ആരോപണം ഉയർത്തുന്നു. ടിടിഇയും മറ്റ് റെയിൽവേ ഉദ്യോഗസ്ഥരും സംഭവത്തിൽ ഒരു നടപടിയും എടുത്തില്ലെന്നും യാത്രക്കാർ ആരോപിക്കുന്നുണ്ട്.ചെന്നെെ സെൻട്രൽ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുകയാണെന്നും നിരവധി യാത്രക്കാർ ട്രെയിനിൽ കയറാൻ പോലും കഴിഞ്ഞില്ലെന്നും യാത്രക്കാരനായ യാദവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്ത്രീകളും കുട്ടികളുമായി എത്തിയ കൺഫോം ടിക്കറ്റ് ഉള്ളവർക്കും ട്രെയിനിൽ കയറാൻ കഴിഞ്ഞിട്ടില്ല. റിസർവേഷൻ കോച്ചുകളിലെ വാതിലിൽ വരെ ആളുകളുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...