സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മിപ്രിയക്കെതിരെ പോലീസിൽ പരാതി നൽകി അൻസിബ ഹസൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മിപ്രിയക്കെതിരെ പോലീസിൽ പരാതി നൽകി അൻസിബ ഹസൻ. കാൻ ചാനൽ മീഡിയ’ ഇൻസ്റ്റഗ്രാം പേജിലൂടെ അൻസിബക്കെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു എന്നാണ് പരാതി. കാൻ ചാനൽ ഉടമ സുകുമാർ ലക്ഷ്മിപ്രിയ, ശ്വേത മേനോൻ എന്നിവർക്കെതിരെയാണ് പരാതി. അതേസമയം അൻസിബയും ടിനി ടോമും തമ്മിലുള്ള തർക്കം പരിഹരിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഒത്തുതീർപ്പിനായി അമ്മ അഡ്ഹോക് കമ്മിറ്റി കൺവീനർ രമേഷ് പിഷാരടിയാണ് ഇടപെട്ടത്.

അമ്മ അംഗങ്ങൾക്കിടയിലെ പ്രശ്​നങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യ​ത്തോടെയാണ്​ അഡ്​ഹോക്​ കമ്മിറ്റി ഇടപെട്ടത്​. കൺവീനർ തന്നെയായ രമേഷ്​ പിഷാരടി ടിനി ടോമിനോടും അൻസിബ ഹസനോടും സംസാരിച്ചെങ്കിലും ഒത്തുതീർപ്പിൽ എത്താനായില്ല. ഇത്തരം പരാതികളുമായി വരില്ലെന്ന് അൻസിബ എഴുതി കൊടുക്കണമെന്ന് ടിനി ടോം ആവശ്യപ്പെട്ടു. പരാതിക്കാരി തന്നെ ഖേദം പ്രകടിപ്പിക്കണം എന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമെന്നും നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും അൻസിബ മറുപടി നൽകി. സുപ്രിംകോടതി വരെ ​കേസ്​ നടത്താൻ തയാറാണെന്നുമാണ്​ അൻസിബയുടെ നിലപാട്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...

നടുക്കം മാറാതെ ന്യൂയോർക്ക്; ടൈംസ് സ്ക്വയർ ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ്...

0
വാഷിങ്ടൺ : അമേരിക്കയിൽ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തിൽ ബാങ്ക് ഓഫ്...

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...