Thursday, July 3, 2025 5:31 pm

കമ്പോസ്റ്റ് നിര്‍മ്മിക്കാന്‍ സോപ്പിന്റെ കഷണങ്ങളും പ്രയോജനപ്പെടുത്താം

For full experience, Download our mobile application:
Get it on Google Play

നാം വലിച്ചെറിയുന്ന മാലിന്യങ്ങള്‍ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താനുള്ള നല്ലൊരു മാര്‍ഗമാണ് കമ്പോസ്റ്റ് നിര്‍മാണം. ഉപയോഗശൂന്യമായ പദാര്‍ഥങ്ങള്‍ വീണ്ടും ഉപയോഗപ്പെടുത്തി നല്ല വിളവ് നേടാന്‍ സഹായിക്കുന്നുവെന്നതാണ് കമ്പോസ്റ്റിന്റെ പ്രസക്തി. എന്നാല്‍ ഏതൊക്കെ വസ്തുക്കള്‍ ഉപയോഗിച്ച് ഇത് നിര്‍മിക്കാമെന്നതില്‍ പലര്‍ക്കും സംശയമുണ്ട്. സോപ്പ് ഉപയോഗിച്ച് കമ്പോസ്റ്റ് നിര്‍മിക്കാമോ? ബാര്‍ സോപ്പില്‍ കൊഴുപ്പും സോഡിയം ഹൈഡ്രോക്‌സൈഡും അടങ്ങിയിട്ടുണ്ട്. വെളിച്ചെണ്ണയില്‍ നിന്നുള്ളതോ പാമോയിലിലേതോ മറ്റുള്ള ഏതെങ്കിലും എണ്ണയില്‍ അടങ്ങിയതോ ആയ കൊഴുപ്പുകളാണ് ഈ സോപ്പുകളിലുള്ളത്.

കൊഴുപ്പുകള്‍ കമ്പോസ്റ്റില്‍ ചേര്‍ത്താല്‍ വിഘടിക്കുകയില്ലെന്നതു കൊണ്ടാണ് മൃഗങ്ങളുടെ മാംസങ്ങളൊന്നും ഇതില്‍ ചേര്‍ക്കരുതെന്ന് പറയുന്നത്. വളരെ ആരോഗ്യകരമായ രീതിയില്‍ നിലനിര്‍ത്തിപ്പോരുന്ന ഒരു സംവിധാനത്തില്‍ ചെറിയ അളവിലുള്ള കൊഴുപ്പുകളെ വിഘടിപ്പിക്കാനുള്ള ബാക്റ്റീരിയകള്‍ അടങ്ങിയിട്ടുണ്ട്. സോപ്പ് യഥാര്‍ഥത്തില്‍ കമ്പോസ്റ്റ് നിര്‍മാണത്തില്‍ ദോഷം ചെയ്യുമോ? ഏത് തരത്തിലുള്ള സോപ്പാണ് നിങ്ങള്‍ ഉപയോഗിക്കുന്നത് എന്നത് അനുസരിച്ചായിരിക്കും ഇത് തീരുമാനിക്കുന്നത്. ഒലിവ് ഓയില്‍ അടങ്ങിയ സോപ്പിന്റെ വളരെ ചെറിയ കഷണങ്ങള്‍ കമ്പോസ്റ്റ് നിര്‍മിക്കുന്ന പാത്രത്തില്‍ ഇട്ടുകൊടുക്കാം. പരമാവധി ചെറിയ കഷണളായി നുറുക്കിയാല്‍ ബാക്റ്റീരിയകള്‍ക്ക് വിഘടിപ്പിക്കാന്‍ എളുപ്പമാണ്.

ഫാന്‍സി സോപ്പുകള്‍ ഒഴിവാക്കണം. അതായത് നല്ല സുഗന്ധമുള്ളതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ സോപ്പുകള്‍ കമ്പോസ്റ്റ് കുഴി മലിനമാക്കും. തേനീച്ച മെഴുക്, അവൊക്കാഡോ ഓയില്‍, ചണവിത്തില്‍ നിന്നുള്ള എണ്ണ, മറ്റുള്ള പ്രകൃതിദത്തമായ എണ്ണ എന്നിവ ഉപയോഗിച്ചുള്ള സോപ്പുകള്‍ കമ്പോസ്റ്റ് നിര്‍മാണത്തില്‍ പ്രയോജനപ്പെടുത്താം. ആറു മാസത്തോളമെടുത്താണ് സോപ്പിന്റെ കഷണങ്ങള്‍ വിഘടിക്കുന്നതെന്ന് മനസിലാക്കണം. അഴുകിയ വസ്തുക്കളില്‍ നിന്ന് പറക്കുന്ന ഈച്ചകളെ ഒഴിവാക്കാനും ഈ സോപ്പിന്റെ അംശം സഹായിക്കും. ഈര്‍പ്പം ഒരു പരിധിയില്‍ക്കൂടുതല്‍ തങ്ങിനില്‍ക്കാന്‍ അനുവദിക്കരുത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്ക്

0
കോഴിക്കോട്: കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്ക്. വാണിമേലിലും...

ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ 35കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

0
ന്യൂഡൽഹി: ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ 35കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഫദീരാബാദിലെ...

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ മരിച്ച സാഹചര്യത്തിൽ പ്രതികരണവുമായി...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ...

രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ഡൽഹി ഹൈക്കോടതി വിലക്ക്

0
ഡൽഹി: രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ഡൽഹി ഹൈക്കോടതി വിലക്ക്. ഡാബര്‍...