പത്തനംതിട്ട : ക്ഷീരമേഖലയില്‍ കേരളം സമഗ്രവികസനമാണ് കൈവരിച്ചിരിക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അമ്മകണ്ടകര ക്ഷീര സംരംഭകത്വകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്ഷീര ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ വിവിധ മത്സരങ്ങളില്‍ ജയിച്ച ക്ഷീര കര്‍ഷകരുടെ മക്കള്‍ക്കുള്ള സമ്മാനദാനവും ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു. പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ് അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീനാദേവി കുഞ്ഞമ്മ, ബ്ലോക്ക് മെമ്പര്‍ എ.പി സന്തോഷ്, എ.പി ജയന്‍, എസ്.സുജിത്ത്, റ്റി.സാമുവല്‍, റ്റി.കെ പ്രവിഷ, ക്ഷീര സംരംഭകത്വ വികസന കേന്ദ്രം പ്രിന്‍സിപ്പല്‍ എ.കെ ബിന്ദു തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
ക്ഷീര മേഖലയില്‍ സമഗ്രവികസനം : ഡെപ്യൂട്ടി സ്പീക്കര്‍
RECENT NEWS
Advertisment