സമഗ്രമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ; ലോക കേരളം ഓൺലൈൻ പോർട്ടല്‍ ഉദ്ഘാടനം 13ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോക കേരളം ഓൺലൈൻ പോർട്ടല്‍ ഉദ്ഘാടനവും കേരള കുടിയേറ്റ സർവേ പ്രകാശനവും ജൂണ്‍ 13 ന് മുഖ്യമന്ത്രി നിര്‍വഹിക്കും. ലോകകേരളം ഓൺലൈൻ പോർട്ടലിന്റെ (www.lokakeralamonline.kerala.gov.in) ഉദ്ഘാടനവും കേരള കുടിയേറ്റ സർവേയുടെ പ്രകാശനവുമാണ് 13ന് നടക്കുക. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ (സിംഫണി ഹാൾ) രാവിലെ 10.30 നാണ് ഉദ്ഘാടന ചടങ്ങ്. കേരള നിയമസഭ സ്പീക്കര്‍ എ എൻ ഷംസീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ രാജൻ, വി ശിവൻകുട്ടി, ജി ആർ അനിൽ, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവരും സംബന്ധിക്കും. ചടങ്ങില്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു സ്വാഗതവും നോര്‍ക്ക വകുപ്പ് സെക്രട്ടറിയും ലോക കേരള സഭ ഡയറക്ടറുമായ ഡോ. കെ വാസുകി നന്ദിയും പറയും.

ലോകത്തെമ്പാടുമുളള പ്രവാസി കേരളീയരുടെ ഡാറ്റാബേസ് രൂപീകരണത്തിനും നയരൂപീകരണത്തിന് സഹായകരമാകുന്ന തരത്തില്‍ സമഗ്രമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോം എന്ന നിലയിലാണ് പോര്‍ട്ടല്‍ വികസിപ്പിച്ചിട്ടുളളതെന്ന് പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മൂന്നാം ലോക കേരള സഭയുടെ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്നായിരുന്നു ഇത്. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനാണ് (GIFT) 20,000 കുടുംബങ്ങളെ ഉൾക്കൊള്ളിച്ച് കുടിയേറ്റ സർവേയ്ക്ക് നേതൃത്വം നല്‍കിയത്. ഉദ്ഘാടനചടങ്ങിനുശേഷം കുടിയേറ്റ സര്‍വ്വേയിലെ കണ്ടെത്തലുകള്‍ സംബന്ധിച്ച് പാനല്‍ ചര്‍ച്ചയും നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...