പൊതുജനാരോഗ്യ മേഖലയിൽ അടിയന്തര മാറ്റങ്ങൾ അനിവാര്യം; സേവനനിലവാരം ഉറപ്പാക്കാൻ പുതിയ ക്യാമ്പയിനുമായി സിജെപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: രാജ്യത്തെ സർക്കാർ ആശുപത്രികളിലെ സേവനനിലവാരം പരിശോധിക്കാനായി പുതിയ ക്യാമ്പയിൻ പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാർട്ടി (സി ജെ പി). പൊതുജനാരോഗ്യ രംഗത്ത് സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും കൃത്യമായ ചികിത്സ ലഭിക്കാതെ പൊതുജനങ്ങൾ വലിയ രീതിയിൽ ദുരിതമനുഭവിക്കുകയാണെന്നും പാർട്ടി കൺവീനർ അഭിജീത് ദീപ്കെ ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി സർക്കാർ ആശുപത്രികളിലെ നിലവിലെ പ്രവർത്തനങ്ങളും സേവനങ്ങളും പരിശോധിക്കുന്നതിനുള്ള സമഗ്രമായ പ്രചാരണ പരിപാടികൾക്കാണ് പാർട്ടി തുടക്കമിട്ടിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ സ്കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ സംഘടിപ്പിച്ച ‘സ്കൂൾ ടീക് കരോ’ ക്യാമ്പയിന് പിന്നാലെയാണ് ആശുപത്രി ക്യാമ്പയിനും തുടങ്ങിയിരിക്കുന്നത്. ജനകീയ വിഷയങ്ങൾ ഏറ്റെടുത്തുള്ള മുന്നേറ്റമാണ് തങ്ങളുടെ ലക്ഷ്യമെന്ന് സി ജെ പി നേരത്തെ പ്രഖ്യാപിച്ചിരിരുന്നു. ഇതിന്‍റെ ഭാഗമായാണ് സ്കൂൾ, ആശുപത്രി വിഷയങ്ങളടക്കം സി ജെ പി സജീവമാക്കുന്നത്.

അതേസമയം സ്വാതന്ത്യദിനത്തിൽ സി ജെ പിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട് വീണത് വലിയ ചർച്ചയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും രൂക്ഷ വിമർശനവുമായി സി ജെ പി സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്തെത്തിയിരുന്നു. ഗ്രാമങ്ങളിലെ സ്കൂളുകളിൽ ‘സ്കൂൾ ടീക്ക് കരോ ക്യാമ്പയിൻ’ മഹാരാഷ്ട്രയിലെ സ്വന്തം ഗ്രാമത്തിൽ തുടക്കമിട്ടുകൊണ്ടാണ് അഭിജീത് ദിപ്കെ സംസാരിച്ചത്. സ്വാതന്ത്ര്യ ദിനത്തിൽ പുലര്‍ച്ചെ 6 മണിയോടെയാണ് 26 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....