പത്തനംതിട്ട : ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ വർത്തമാന കാലാകാലത്തിനനുസൃതമായി ഒരുക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ആരംഭിച്ചു. ഓരോ കുട്ടിയുടെയും ഓരോ യൂണിറ്റായി കണ്ട് ജനകീയ പങ്കാളിത്തത്തോടുകൂടി പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം ആരോഗ്യ വനിത ശിശു വികസന മന്ത്രി വീണ ജോർജ് പത്തനംതിട്ട മർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വക്കേറ്റ് ഹുസൈൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സിന്ധു അനിൽ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആര്‍ അനില, എസ് എസ് കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ റെനി ആന്റണി, വിദ്യാകിരണം ജില്ലാ കോഡിനേറ്റർ എ കെ പ്രകാശ്, വിദ്യാഭ്യാസ ഓഫീസർമാരായ കെ.പി മൈത്രി, ഡി ഷൈനി, കൈറ്റ് ജില്ലാ കോഡിനേറ്റർ രതിദേവി, മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആര്‍ അജി, സ്കൂൾ പിടിഎ പ്രസിഡൻറ് മാത്യു കെ തോമസ് എന്നിവർ പ്രസംഗിച്ചു.