22 ദിവസത്തെ നാരായണീയ പാരായണത്തിന് സമാപനം : അംബായാഗം ഒക്ടോബർ ഒന്‍പത് മുതൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ ഒന്‍പത് മുതൽ ആരംഭിക്കുന്ന അംബായാഗത്തിന്റെ ഭാഗമായി നടക്കുന്ന 22 ദിവസത്തെ നാരായണീയ പാരായണ യജ്ഞത്തിന് സമാപനമായി. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള അറുപതോളം നാരായണീയ പാരായണ സമിതികൾ വിവിധ ദിവസങ്ങളിലായി യജ്ഞത്തില്‍ പങ്കെടുത്തിരുന്നു. അംബായാഗത്തിന്റെ മുന്നോടിയായി ഭക്തജനങ്ങളെയും വിവിധ സമിതികളെയും ഒരുമിപ്പിച്ച വലിയൊരു ആത്മീയ കൂട്ടായ്മയായി പാരായണയജ്ഞം മാറി. സമാപനദിനത്തിലെ ചടങ്ങുകൾ തോട്ടമൺകാവ് ദേവസ്വം പ്രസിഡന്റ് അഡ്വ.ഷൈൻ ജി.കുറുപ്പ് ഉദ്ഘാടനം ചെയ്തു. ദേവസ്വം സെക്രട്ടറി പി.ശ്രീകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആചാര്യ വിജയലക്ഷ്മി, പി.എസ്.ആനന്ദമ്മ, സി.എൻ.പ്രസാദ് തുടങ്ങിയവര്‍ യോഗത്തിൽ സംസാരിച്ചു.

നാരായണീയ പാരായണം പൂർത്തിയായതോടെ അംബായാഗത്തിന്റെ അവസാന ഘട്ട മുന്നൊരുക്കങ്ങൾ കൂടുതൽ സജീവമായിരിക്കുകയാണ്. യാഗത്തിന് മുന്നോടിയായി ഒക്ടോബർ എട്ടിന് മൂന്ന് രഥ യാത്രകൾ റാന്നിയിലെത്തും. ഇട്ടിയപ്പാറയിൽ സംഗമിക്കുന്ന മൂന്ന് രഥങ്ങളും വാദ്യമേളങ്ങളുടെയും താലപ്പൊലികളുടെയും അകമ്പടിയോടെ മഹാശോഭായാത്രയായി തോട്ടമൺകാവ് ദേവീക്ഷേത്രത്തിലെത്തിച്ചേരും. ഒക്ടോബർ ഒന്‍പതിനാരംഭിക്കുന്ന അംബായാഗത്തിന് റാന്നിയില്‍ വലിയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോക്ക്പിറ്റിലെ അതിക്രമം; തലയോട്ടിക്ക് പരുക്കേറ്റ ഫ്ലൈദുബായ് പൈലറ്റിന് അടിയന്തര ശസ്ത്രക്രിയ വിജയകരം

0
അബുദാബി: ഫ്ലൈദുബായ് വിമാനത്തിലെ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് ആക്രമണത്തില്‍...

മടന്തമൺ – ചെമ്പനോലി – വെച്ചൂച്ചിറ റോഡിൽ തെരുവുനായ ശല്യം രൂക്ഷം : യാത്രക്കാർ...

0
റാന്നി : മടന്തമൺ - ചെമ്പനോലി - വെച്ചൂച്ചിറ റോഡിൽ തെരുവുനായ...

ഗാന്ധിജയന്തി വാരാഘോഷം : പ്രശ്‌നോത്തരി, ചിത്രരചന മത്സരങ്ങള്‍ നടന്നു

0
പത്തനംതിട്ട : ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍...

വിജയിയുടെ പാർട്ടിയുടെ ചിഹ്നത്തിന് വോട്ട് ചെയ്യാൻ നിർദ്ദേശിച്ചെന്ന് പരാതി; പോളിങ് ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന്...

0
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുപ്പൂർ ജില്ലയിലെ ധാരാപുരം നിയമസഭാ...