പത്തനംതിട്ട : കൺസെഷൻ വർദ്ധിപ്പിക്കാനുള്ള തീരുമാനം ഉണ്ടായാൽ ജില്ലയിൽ ഒരു ബസും നിരത്തിലിറക്കാൻ അനുവദിക്കില്ലെന്ന് കെ.എസ്.യു. വിദ്യാർത്ഥി കൺസെഷൻ അട്ടിമറിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പത്തനംതിട്ട ജില്ലാ കെ.എസ്.യു കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ആർ.ടി.ഓ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിളിന്റെ നേതൃത്വത്തിൽ നടന്ന മാർച്ച് കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. സമരപോരാട്ടങ്ങളിലുടെ കെ.എസ്.യു നേടിയെടുത്ത വിദ്യാർത്ഥികളുടെ യാത്രാനുകുല്യം ഒരു വിധത്തിലും വർധിപ്പിക്കാൻ അനുവദിക്കില്ലെന്നും വിദ്യാർത്ഥികളെ തരം തിരിച്ചു യാത്രാനുകുല്യം ഇല്ലാതാക്കാനുള്ള ശ്രമം ഏതുവിധേനയും ചെറുക്കുമെന്നും സമരം ഉദ്ഘാടനം ചെയ്തു അദ്ദേഹം പറഞ്ഞു. നുറോളം പ്രവർത്തകർ പ്രകടനമായി നഗരം ചുറ്റി ആർ.ടി.ഓ ഓഫീസിലേക്ക് എത്തിയപ്പോൾ പത്തനംതിട്ട സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കെ. എസ്.യു പ്രവർത്തകരെ തടഞ്ഞു. ചെറിയ തോതിൽ പോലീസുമായി സംഘർഷം ഉണ്ടായി.
കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നിതിൻ മണക്കാട്ട്മണ്ണിൽ, രാഹുൽ കൈതക്കൽ,സംസ്ഥാന മീഡിയ കൺവീനർ തൗഫീഖ് രാജൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം നഹാസ് പത്തനംതിട്ട, ജില്ലാ വൈസ് പ്രസിഡന്റ് വിജയ് ഇന്ദുചുടൻ, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റുമാരായ നേജോ മെഴുവേലി, റിജോ തോപ്പിൽ, ടൗൺ മണ്ഡലം പ്രസിഡന്റ് റെന്നീസ് മുഹമ്മദ്,കെ.എസ്.യു ഭാരവാഹികളായ ജോമി വർഗീസ്, തദാഗത് ബി.കെ, സ്റ്റൈൻസ് ജോസ്, ഗീവർഗീസ്, ജോൺ കിഴക്കേതിൽ, ക്രിസ്റ്റോ അനിൽ കോശി, മെബിൻ നിരവേൽ, ദൃശ്യപ്, ആൽഫിൻ, എലൈൻ മാത്യു, ചിത്ര രാമചന്ദ്രൻ, ഫാത്തിമ, ലിബിനാ, ആൽവിൻ, ആകാശ് ഇ ആർ, ജോബി, തൻസീർ, അലൻ ജേക്കബ്, മുഹമ്മദ് സാദിഖ്, ബിബിൻ ബേബി, സലീൽ സാലി, സിബി ജേക്കബ്, വിഷ്ണു പുതുശ്ശേരി, റാഫി, ഷോൺ വിളവിനാൽ തുടങ്ങിയവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033