ക്രൈസ്തവർക്ക് നേരെയുള്ള അക്രമം അവസാനിപ്പിക്കണം ; ജനാധിപത്യ കേരള കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മണിപ്പൂരിൽ ക്രൈസ്തവ ദേവാലയങ്ങൾക്കും വൈദികർക്കും വിശ്വാസികൾക്കുമെതിരെ നടക്കുന്ന അക്രമ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനും ഭരണഘടന അനുശാസിക്കുന്ന ആരാധനകൾ നടത്തുന്നതിനുള്ള സംരക്ഷണം ഉറപ്പാക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ ഡോ.കെ സി ജോസഫ് ആവശ്യപ്പെട്ടു.

അക്രമങ്ങൾ അടിച്ചമർത്തുന്നതിൽ മണിപ്പൂർ സർക്കാർ പരാജയപ്പെട്ടതോടെ അനേകം ആരാധനാലയങ്ങളും വീടുകളും ആക്രമികൾ അഗ്നിക്കിരയാക്കി. ക്രൈസ്തവ വിഭാഗത്തിന് സമാധാനമായി ജീവിക്കാനുള്ള അവകാശം രാജ്യത്ത് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ വന്യമൃഗങ്ങളുടെ ആക്രമണം നിമിത്തം കൃഷി നഷ്ടപ്പെട്ടവർക്കും അക്രമം നേരിട്ടിട്ടുള്ള കർഷകർക്കും അടിയന്തര നഷ്ടപരിഹാരം സർക്കാർ നൽകണമെന്നും ആവശ്യപ്പെട്ടു. ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ട് രാജു നെടുവംപുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ.ഫ്രാൻസിസ് തോമസ്, ജേക്കബ് എം എബ്രഹാം, എബ്രഹാം കുളമട, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ. വർഗീസ് മുളയ്ക്കൻ, ബെന്നി പാറയിൽ, സണ്ണി ജോർജ് കൊട്ടാരം, തോമസ് പുല്ലംപള്ളിൽ, ജില്ലാ ഭാരവാഹികളായ ഗ്രീനി റ്റി വർഗീസ്, സത്യൻ കണ്ണങ്കര, പി,സി രാജു, ബാബു,വിളവനാൽ, അഡ്വ. റോബിൻ മാത്യു, ജോർജ് തോമസ് പുന്നക്കാല, ജേക്കബ് മദനഞ്ചേരി സലീം വായ്പൂർ, തോമസ് മാടപ്പള്ളി, അടൂർ ആനന്ദൻ, ശശി പൂങ്കാവ്, അജോയ് അതുരുങ്കൽ, എ ജി ബാബുക്കുട്ടി, റെന്നി തോമസ്, രാജു മത്തായി, വി ജെ മാത്യു എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
ഇംഫാൽ: മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ നിലത്തിറക്കാതെ മടങ്ങി

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ വേടൻ പരാതി നൽകി

0
കൊച്ചി: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ...