Saturday, May 11, 2024 11:45 am

കളക്ടറേറ്റ് ജീവനക്കാര്‍ക്ക് ആധാര്‍ അപ്‌ഡേഷന്‍ ക്യാമ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൗരന്‍ മാരുടെ വ്യക്തി വിവരങ്ങളും, വിലാസവും സംബന്ധിച്ച വിവരങ്ങള്‍ പുതുക്കുന്നതിന്റെ ഭാഗമായി അക്ഷയ ജില്ലാ പ്രൊജക്റ്റ് ഓഫീസിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കായി പ്രേത്യേക ആധാര്‍ അപ്‌ഡേഷന്‍ ക്യാമ്പ് നടത്തി. പത്തു വര്‍ഷം മുന്‍പ് ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുള്ളവരും, ആധാര്‍ കാര്‍ഡ് എടുത്ത സമയത്ത് നല്‍കിയിട്ടുള്ള വ്യക്തി വിവരങ്ങള്‍ പിന്നീട് ഭേദഗതി വരുത്തിയിട്ടില്ലാത്തവര്‍ക്കുമാണ് ആധാര്‍ അപ്‌ഡേഷന്‍ നടത്തി വരുന്നത്.

ഭേദഗതി ആവശ്യമായിട്ടുള്ളവര്‍ പേര്, വിലാസം എന്നിവ തെളിയിക്കുന്നത്തിനുള്ള രേഖകള്‍ ആധാര്‍ പോര്‍ട്ടലില്‍ ചേര്‍ത്ത് അപ് ഡേറ്റ് ചെയ്യണം. പൊതുജനങ്ങള്‍ക്ക് ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ജില്ലയിലെ അംഗീകൃത ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളായ 65 അക്ഷയ കേന്ദ്രങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കളക്ടറേറ്റില്‍ സംഘടിപ്പിച്ച ആധാര്‍ അപ്‌ഡേഷന്‍ ക്യാമ്പിന് ഐ. ടി. സെല്‍ കോ. ഓര്‍ഡിനേറ്റര്‍ അജിത് ശ്രീനിവാസ്, ഐ. ടി മിഷന്‍ ജില്ലാ കോ. ഓര്‍ഡിനേറ്റര്‍ കെ. ധനേഷ്, അക്ഷയ അസിസ്റ്റന്റ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ എസ്. ഷിനു, ബ്ലോക് കോ – ഓര്‍ഡിനേറ്റര്‍ എം.വി. ജയശ്രീ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴഞ്ചേരി ഈസ്റ്റ്‌ കനാലിൽ കക്കൂസ് മാലിന്യം തള്ളുന്നു ; പ്രതിഷേധവുമായി നാട്ടുകാർ

0
പത്തനംതിട്ട: കോഴഞ്ചേരി ഈസ്റ്റ്‌ കനാലിൽ മാലിന്യം കൊണ്ട് തള്ളുന്നത് രൂക്ഷമാകുന്നു. പിന്നാലെ...

അ​മ്മ​യെ​യും ഭാ​ര്യ​യെ​യും മൂ​ന്നു മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് ജീ​വ​നൊ​ടു​ക്കി ; സംഭവം ഉത്തർപ്രദേശിൽ

0
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ അ​മ്മ​യെ​യും ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി....

പ്ലസ് വണ്‍ പ്രവേശനത്തിന് അധിക ബാച്ച് അനുവദിക്കാതെ സീറ്റ് വര്‍ധിപ്പിക്കുന്നത് തിരിച്ചടിയാകും ; അധ്യാപകര്‍

0
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ സീറ്റ്...

മുഖ്യമന്ത്രിയുടെ വിദേശയാത്ര എന്നെ അറിയിച്ചിട്ടില്ല ; ഗവര്‍ണര്‍

0
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍...