ബാല സൗഹൃദം : ബോധവത്ക്കരണ സെമിനാര്‍ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ പുളിക്കീഴ് ഐ സി ഡി എസ് പദ്ധതിയുമായി ചേര്‍ന്ന് നടത്തിയ ബാല സൗഹൃദം നാലാംഘട്ടം ബോധവത്ക്കരണ സെമിനാര്‍ അഡ്വ. മാത്യു.ടി.തോമസ് ഉദ്ഘാടനം ചെയ്തു. കുട്ടികളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നാം ഓരോരുത്തരും ചുമതലപ്പെട്ടവരാണെന്ന് എംഎല്‍എ പറഞ്ഞു. തിരുവല്ല ഡയറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ശാന്തമ്മ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം അഡ്വ. എന്‍. സുനന്ദ മുഖ്യപ്രഭാഷണം നടത്തി. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റികളുടെ ശാക്തീകരണത്തെ സംബന്ധിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം ഷാന്‍ രമേശ് ഗോപന്‍ നേതൃത്വം നല്‍കി. തിരുവല്ല നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോസ് പഴയിടം, ഷീലാ വര്‍ഗീസ്, ജിജി വട്ടശേരില്‍, സാറാമ്മ ഫ്രാന്‍സിസ്, ഷീജ കരിമ്പിന്‍കാലാ, രാഹുല്‍ ബിജു, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നിതാദാസ്, പുളിക്കീഴ് സിഡിപിഒ ഡോ. ആര്‍. പ്രീതാകുമാരി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...