പത്തനംതിട്ട : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റി കോന്നിയും യൂത്ത് കോൺഗ്രസ് സീതത്തോട് മണ്ഡലം കമ്മിറ്റിയും സംയുക്തമായി ആങ്ങമുഴിയിൽ ആരോഗ്യ സെമിനാറും മെഡിക്കൽ ക്യാമ്പും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രതീഷ് കെ നായർ, ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ റോബിൻ പീറ്റർ സെമിനാറും മെഡിക്കൽ ക്യാമ്പും ഉദ്ഘാടനം ചെയ്തു. അസ്ഥിരോഗ വിദഗ്ധൻ ഡോ. ആനന്ദ് മുഖ്യപ്രഭാഷണം നടത്തി. വടശ്ശേരിക്കര അയ്യപ്പ ഹോസ്പിറ്റലിൽ നിന്നുള്ള ഡോക്ടർമാർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഷമീർ തടത്തിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജിബിൻ എബ്രഹാം വർഗീസ്, മാത്യു കല്ലേത്ത്, ഷമീർ തടത്തിൽ, സൊസൈറ്റി സെക്രട്ടറി അജയൻപിള്ള , ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ബഷീർ, ടി കെ സലിം, ബഷീർ വെള്ളത്തറയിൽ തുടങ്ങിയവർ സംസാരിച്ചു. കിഴക്കൻ മേഖലയിൽ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ തക്കവണ്ണം 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക ചികിത്സാ കേന്ദ്രവും ഓക്സിജൻ സൗകര്യമുള്ള ആംബുലൻസും വേണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര, കേരള ആരോഗ്യവകുപ്പ് മന്ത്രിമാർക്ക് സമർപ്പിക്കാനുള്ള 2000 കുടുംബങ്ങളുടെ ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനവും യോഗത്തിൽ നടന്നു.