ആങ്ങമൂഴിയിൽ ആരോഗ്യ സെമിനാറും മെഡിക്കൽ ക്യാമ്പും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച്  ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റി കോന്നിയും  യൂത്ത് കോൺഗ്രസ് സീതത്തോട് മണ്ഡലം കമ്മിറ്റിയും സംയുക്തമായി ആങ്ങമുഴിയിൽ ആരോഗ്യ സെമിനാറും മെഡിക്കൽ ക്യാമ്പും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്  രതീഷ് കെ നായർ, ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ റോബിൻ പീറ്റർ  സെമിനാറും മെഡിക്കൽ ക്യാമ്പും ഉദ്ഘാടനം ചെയ്തു. അസ്ഥിരോഗ വിദഗ്ധൻ ഡോ. ആനന്ദ് മുഖ്യപ്രഭാഷണം നടത്തി. വടശ്ശേരിക്കര അയ്യപ്പ ഹോസ്പിറ്റലിൽ നിന്നുള്ള ഡോക്ടർമാർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.

കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഷമീർ തടത്തിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജിബിൻ എബ്രഹാം വർഗീസ്, മാത്യു കല്ലേത്ത്, ഷമീർ തടത്തിൽ, സൊസൈറ്റി സെക്രട്ടറി അജയൻപിള്ള , ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ബഷീർ, ടി കെ സലിം, ബഷീർ വെള്ളത്തറയിൽ തുടങ്ങിയവർ സംസാരിച്ചു. കിഴക്കൻ മേഖലയിൽ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ തക്കവണ്ണം 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക ചികിത്സാ കേന്ദ്രവും ഓക്സിജൻ സൗകര്യമുള്ള ആംബുലൻസും വേണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര, കേരള ആരോഗ്യവകുപ്പ് മന്ത്രിമാർക്ക് സമർപ്പിക്കാനുള്ള 2000 കുടുംബങ്ങളുടെ ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനവും യോഗത്തിൽ നടന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിഞ്ഞ മദ്യക്കുപ്പി തിരികെ നല്‍കിയാല്‍ ഇനി 20 രൂപയില്ല ; പദ്ധതി നിര്‍ത്തലാക്കി ബെവ്കോ

0
കൊച്ചി : പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരികെ വാങ്ങുന്ന പദ്ധതി നിര്‍ത്തലാക്കി ബെവ്‌കോ....

ഇറാൻ-ഒമാൻ ചർച്ച ധാരണയിലെത്തിയതായി റിപ്പോർട്ട് ; എണ്ണവില കുറഞ്ഞേക്കും

0
ദുബൈ: ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറക്കുന്നത് പരി​ഗണനയിൽ. ഇറാനും ഒമാനും മാത്രം...

സിജെപിയുടെ തുടര്‍സമരപരിപാടികള്‍ ഇന്നറിയാം ; നേതൃയോഗത്തിനു ശേഷം ഉച്ചയ്ക്ക് വാര്‍ത്താസമ്മേളനം

0
ഡൽഹി : കോക്‌റോച്ച് ജനത പാര്‍ട്ടിയുടെ തുടര്‍സമരപരിപാടികള്‍ എന്തെന്ന് ഇന്നറിയാം. ദ്വിദിന...

എഫ്സിആർഎ ഭേദഗതി ബിൽ അടുത്ത ദിവസം സഭയിൽ കൊണ്ടു വരൻ നീക്കം ;...

0
ഡൽഹി : എഫ്സിആർഎ ഭേദഗതി ബില്ലിൽ തിരക്കിട്ട നീക്കവുമായി കേന്ദ്രം. ബിൽ...