ഹരിപ്പാട്: വിദേശരാജ്യങ്ങളിലേക്ക് പോകുന്നതിനായി വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകുന്ന കൺസൾട്ടൻസി നടത്തിപ്പുകാർ പിടിയിൽ. കരിയിലകുളങ്ങര രാമപുരം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സിൽവർ സ്വാൻ എച്ച്. ആർ മാനേജ്മെന്റ് കൺസൾട്ടൻസി സ്ഥാപനത്തിന്റെ ഉടമ ആലപ്പുഴ കടപ്പുറം പാർവതി സദനത്തിൽ രഞ്ജിത്ത് (38 ) സഹായിയും ഡ്രൈവറുമായ ഹരിപ്പാട് പിലാപ്പുഴ ലക്ഷ്മി നിവാസിൽ ശ്രീ രഞ്ജിത്ത്(38) എന്നിവരെയാണ് കരിയിലകുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ 160 ഓളം വ്യാജ സീലുകളും, ആറ് കമ്പ്യൂട്ടറുകളും, മൂന്ന് ലാപ്ടോപ്പുകളും, 10 മൊബൈൽ ഫോണുകളും പോലീസ് ഇവരുടെ സ്ഥാപനത്തില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഡോക്ടർമാർ, ആശുപത്രികൾ, കോടതികൾ, ബാങ്കുകൾ ചാർട്ടേഡ് അക്കൗണ്ട് നിരവധി സ്ഥാപനങ്ങളുടെ സീലുകളും പോലീസ് കണ്ടെടുത്തവയിൽ ഉൾപ്പെടുന്നുണ്ട്. വിദേശത്തേക്ക് പോകുന്നതിനു എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കുന്നതിനു ആവശ്യമായ വ്യാജ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളും വിവിധ സ്ഥാപനങ്ങളുടെ കൃത്രിമമായി തയ്യാറാക്കിയ ലെറ്റർ ഹെഡ്, നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ്കൾ, വിദേശത്തേക്ക് വ്യാജ റിക്രൂട്ട്മെന്റ് നടത്തിയതിന്റെ രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033