Sunday, July 6, 2025 8:01 am

പ്ലസ് ടു വിദ്യാർഥിനിയെ ബസ്സിനുള്ളിൽ വെച്ച് പീഡിപ്പിച്ച കണ്ടക്ടർക്ക് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്ലസ് ടു വിദ്യാർഥിനിയെ ബസ്സിനുള്ളിൽ വെച്ച് പീഡിപ്പിച്ച കണ്ടക്ടർ ആയ സന്തോഷ്‌കുമാറിനെ(43) നാലുവർഷം കഠിനതടവും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണം എന്ന് കോടതി പറഞ്ഞു. 2022 ഡിസംബർ 8 ന് രാവിലെ കുട്ടി വീട്ടിൽ നിന്ന് ബസ്സിൽ കയറി സ്കൂളിൽ പോകവെ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടി ബസ്സിൽ കയറിയത് മുതൽ പ്രതി ശല്യപ്പെടുത്തിയിരുന്നു. സ്കൂളിലെ സ്റ്റോപ്പിൽ ഇറങ്ങുന്നതിന് സമയം കുട്ടിയുടെ അടുത്ത് വന്നിട്ട് പ്രതി കുട്ടിയുടെ സ്വകര്യഭാഗങ്ങളിൽ പിടിക്കുകയായിരുന്നു.

കുട്ടി ഭയന്ന് ബസ്സിൽ നിന്ന് ചാടി ഇറങ്ങി സ്കൂളിനകത്തോട്ട് ഓടിപ്പോയി കൂട്ടുകാരികളോട് വിവരം പറഞ്ഞു. കുട്ടിയും കൂട്ടുകാരികളും ചേർന്ന് പ്രിൻസിപ്പലിനെ അറിയിച്ചു. പ്രിൻസിപ്പൽ ഉടനെ പോലീസിന് വിവരം നൽകി. ബസിന്റെ പേര് വിവരങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്വകാര്യ ബസ്സ് തടഞ്ഞ് നിർത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ്. വിജയ് മോഹൻ, അഡ്വ. അതിയനൂർ അർ. വൈ. അഖിലേഷ് ഹാജരായി. പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും ഒരു തുണ്ടിമുതലും ഹാജരാക്കി. പേരൂർക്കട എസ്ഐ വിനോദ് വി.കെ ആണ് കേസ് അന്വേഷിച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളേജ് അപകടം ; സത്യസന്ധമായ റിപ്പോർട്ടാണ് തയ്യാറാക്കുന്നതെന്ന് കളക്ടർ ജോൺ വി...

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ എല്ലാ കാര്യങ്ങളും...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നതിനാല്‍...

സ​നാ​ത​ന​ധ​ർ​മ്മം പ​ഠി​പ്പി​ക്കാ​ൻ ക്ഷേ​ത്ര​ങ്ങ​ളി​ൽ സ്കൂ​ളു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ

0
ക​ണ്ണൂ​ർ: സ​നാ​ത​ന​ധ​ർ​മ്മം പ​ഠി​പ്പി​ക്കാ​ൻ ക്ഷേ​ത്ര​ങ്ങ​ളി​ൽ സ്കൂ​ളു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ്...

അ​തി​ര​പ്പ​ള്ളി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്ക്

0
തൃ​ശൂ​ർ: അ​തി​ര​പ്പ​ള്ളി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്ക്. പി​ള്ള​പ്പാ​റ സ്വ​ദേ​ശി ഷി​ജു​വി​നാ​ണ്...