താഴേ തട്ടിൽ പാര്‍ട്ടി ദുര്‍ബലം – ആരാധനാലയങ്ങളിൽ പാർട്ടിയുടെ പരിശോധന വേണം – സിപിഎം വിലയിരുത്തല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : താഴെതട്ടിൽ പാർട്ടി ദുർബലമാണെന്ന് വിലയിരുത്തി സി.പി.എം. പാർട്ടിയുടെ അടിസ്ഥാനഘടകമായ ബ്രാഞ്ചുകളിൽ നേതൃത്വം ദുർബലമാണെന്ന വിലയിരുത്തലാണ് സി.പി.എം നടത്തിയിരിക്കുന്നത്. പല ബ്രാഞ്ച് സെക്രട്ടറിമാർക്കും ശരാശരി നിലവാരം മാത്രമാണ് ഉള്ളതെന്നും പാർട്ടി കണ്ടെത്തുകയുണ്ടായി. നേതൃശേഷിയുള്ളവരെ ബ്രാഞ്ചിലേക്ക് തെരഞ്ഞെടുക്കണം. ഏരിയ സെക്രട്ടറിമാർ പാർട്ടിക്കായി മുഴുവൻ സമയയും പ്രവർത്തിക്കണം. സഹകരണ ബാങ്ക് ജീവനക്കാർ, സഹകരണ ബാങ്ക് സെക്രട്ടറിമാർ, അഭിഭാഷകർ തുടങ്ങിയവർ ലോക്കൽ തലങ്ങളിൽ നേതൃത്വത്തിലെത്തിയാൽ ചുമതല കൃത്യമായി നിർവഹിക്കാത്ത സാഹചര്യമുണ്ടെന്നും സി.പി.എം കണ്ടെത്തി.

ജോലിയുള്ളവർക്ക് ലോക്കൽ സെക്രട്ടറിയാവാമെന്ന പാർട്ടി നിലപാട് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങളിൽ പാർട്ടിയുടെ പരിശോധന വേണം. വർഗീയ ശക്തികളുടെ കൈയിലാണോ ആരാധനാലയങ്ങൾ ഉള്ളതെന്ന പരിശോധനയാണ് നടത്തേണ്ടതെന്നും സി.പി.എം വ്യക്തമാക്കി. സി.പി.എമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങിയ സാഹചര്യത്തിലാണ് പാർട്ടിയുടെ നിർദേശം പുറത്ത് വന്നിരിക്കുന്നത്. സെപ്തംബർ ഒന്നിനാണ് സി.പി.എമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചത്. ഫെബ്രുവരിയിൽ കൊല്ലത്താണ് സംസ്ഥാന സമ്മേളനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...