കോഴിക്കോട്: കൊടിയത്തൂര്‍ പഞ്ചായത്ത് ഓഫിസിലേക്ക് എല്‍.ഡി എഫ് നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചും ഉപരോധവും ചെറിയ സംഘര്‍ഷത്തില്‍ കലാശിച്ചു. ഓഫീസിലേക്ക് കയറാനായി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ ചേലപ്പുറത്ത് എത്തിയപ്പോഴാണ് സമരക്കാരുമായി വാക്കുതര്‍ക്കമുണ്ടായത്. സി.പി.എം നേതാവ് ഇ. രമേശ് ബാബു സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയാലണ് ആയിഷ എത്തിയത്. തുടര്‍ന്ന് സമരക്കാര്‍ക്കിടയിലൂടെ അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. തന്നെ ബലമായി തടയുകയും രൂക്ഷമായ ഭാഷയില്‍ അസഭ്യം വിളിക്കുകയും ചെയ്‌തെന്ന് ആയിഷ ആരോപിച്ചു. ഒരു വനിതാ അംഗം എന്ന പരിഗണ പോലും സമരക്കാര്‍ തന്നോട് കാണിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
എന്നാല്‍ ഉദ്ഘാടന പ്രസംഗം നടക്കുമ്പോള്‍ സമരത്തെ ഗൗനിക്കാതെ പ്രാസംഗികനെ തട്ടിമാറ്റിയെന്നോണം ഇവര്‍ ഓഫീസിലേക്ക് കടക്കാന്‍ ശ്രമിച്ചതാണ് സാഹചര്യങ്ങള്‍ വഷളാകാന്‍ ഇടയാക്കിയതെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. വാക്കുതര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന മുക്കം പൊലീസ് ഇവരെ മറ്റൊരു വഴിയിലൂടെ ഓഫീസിലേക്ക് കടത്തിവിടുകയായിരുന്നു.
—
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.