മല്ലപ്പള്ളി : കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട പ്രകാശ് പി.സാമിനെ അനുമോദിച്ചു കൊണ്ട് യോഗവും പ്രകടനവും നടത്തി. വൃന്ദാവനം ജംങ്ഷനില്‍ നടന്ന അനുമോദന യോഗം സി.പി.ഐ മണ്ഡലം സെക്രട്ടറി എം.വി വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി അനില്‍ കേഴപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു.
സി.പി.എം ഏരിയകമ്മറ്റിയംഗം ബാബു ചാക്കോ,കേരള കോണ്‍ഗ്രസ്(ബി) ജില്ലാ സെക്രട്ടറി സാംകുട്ടി പാലയ്ക്കാമണ്ണില്‍,സി.പി.ഐ ജില്ലാ കൗണ്‍സിലംഗങ്ങളായ കെ സതീശ്, ടി.ജെ ബാബുരാജ്, അനീഷ് ചുങ്കപ്പാറ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തങ്കമ്മ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്തംഗം ഈപ്പന്‍ വര്‍ഗീസ്, എം.എസ് സുജാത, ഹരി കുമാര്‍, ജോണ്‍സന്‍ വെള്ളയില്‍, ഉഷാ ഗോപി, ഉഷാ സുരേന്ദ്രനാഥ്, എലിസബത്ത്,ബിനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.