തിരുവനന്തപുരം : കോണ്‍ഗ്രസിലെ പുനഃസംഘടനാ തര്‍ക്കങ്ങള്‍ സൈബര്‍ ഇടങ്ങളിലേക്ക്. കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ എഫ്ബി പേജില്‍ രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും നേരെ അധിക്ഷേപം. ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാപട്ടികയുടേ പേരില്‍ ഉടലെടുത്ത കലഹം കോണ്‍ഗ്രസ്സിന്‍റെ സൈബര്‍ ഇടങ്ങളിലേക്കും വ്യാപിക്കുകയാണ്.
കോണ്‍ഗ്രസിന്‍റെ ശവമടക്ക് നടത്തിയ രമേശ് ചെന്നിത്തലയും മകനും മാപ്പു പറഞ്ഞ് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കണമെന്ന് ആവശ്യം. ഗ്രൂപ്പുകളെ അനുകൂലിച്ചും പ്രതികൂലിച്ചും മുതിര്‍ന്ന നേതാക്കള്‍ക്ക് വേണ്ടി പ്രതിരോധം തീര്‍ത്തുമൊക്കെയാണ് സൈബര്‍ കലഹം കത്തിപ്പടരുന്നത്. രമേശ് ചെന്നിത്തല അനുകൂലികളുടെ കൂട്ടായ്മയായ ആര്‍ സി ബ്രിഗേഡ് എന്ന വാട്ട്സ്‌ആപ്പ് ഗ്രൂപ്പിലെ പടയൊരുക്ക നീക്കം പുറത്തായതിന് പിന്നാലെ, രമേശ് ചെന്നിത്തലക്കും കുടുംബത്തിനുമെതിരെയാണ് ഇപ്പോഴത്തെ അധിക്ഷേപം.