വ്യാജ ബിരുദങ്ങള്‍ റദ്ദാക്കാന്‍ ചട്ടം നിര്‍മിക്കാനൊരുങ്ങി കേരള സര്‍വകലാശാല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വ്യാജ ബിരുദങ്ങൾ റദ്ദാക്കുന്നതിനുള്ള ചട്ടനിർമാണത്തിനൊരുങ്ങി കേരള സർവകലാശാല. ഇതിനായി 26 ന് പ്രത്യേക സെനറ്റ് യോഗം വിളിച്ചു. രണ്ടുവർഷം മുൻപ് 23 വിദ്യാർഥികൾക്ക് നൽകിയ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ റദ്ദാക്കുന്നതിനു വേണ്ടിയാണ് പുതിയ ചട്ടം നിർമിക്കുന്നതെന്നാണ് വിവരം.

2019 ലാണ് തോറ്റ 23 വിദ്യാർഥികളെ പരീക്ഷാവിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ അനർഹമായി മാർക്ക് നൽകി ബി.എസ്സി. കംപ്യൂട്ടർ സയൻസ് പരീക്ഷ വിജയിപ്പിച്ചത്. സ്ഥലം മാറിപ്പോയ പരീക്ഷാവിഭാഗത്തിലെ ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസർ ഐ.ഡി.യും പാസ്വേഡും ഉപയോഗിച്ചാണ് തിരിമറി നടന്നത്. തുടർന്ന് ഡെപ്യൂട്ടി രജിസ്ട്രാറെ സസ്പെൻഡ് ചെയ്യുകയും ഒരു സെക്ഷൻ ഓഫീസറെ പിരിച്ചുവിടുകയുമുണ്ടായി. സംഭവം നടന്ന് രണ്ടുവർഷം കഴിഞ്ഞിട്ടും ഡിഗ്രി സർട്ടിഫിക്കറ്റുകൾ റദ്ദാക്കാനോ തിരിച്ചുവാങ്ങാനോ സർവകലാശാല തയ്യാറാകാത്തത് പരാതികൾക്കിടയാക്കിയിരുന്നു.

അതേസമയം ബിരുദം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച 23 വിദ്യാർഥികളെ സഹായിക്കുന്നരീതിയിലാകും പുതിയ ചട്ടനിർമാണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ആരോപിച്ചു. വ്യാജമായി തയ്യാറാക്കിയ സർട്ടിഫിക്കറ്റുകൾ ഏപ്പോൾ വേണമെങ്കിലും റദ്ദാക്കാനുള്ള അവകാശം സർവകലാശാലകൾക്കുണ്ട്. പുതിയ ചട്ടം വന്നാലും മുൻകാല പ്രാബല്യമുണ്ടാകില്ല. ഇതു കോടതിയിൽ വ്യാജ ബിരുദം നേടിയ വിദ്യാർഥികൾക്ക് അനുകൂല ഘടകമാകുമെന്നും കമ്മിറ്റി ചെയർമാൻ ആർ.എസ് ശശികുമാർ, സെക്രട്ടറി എം.ഷാജർഖാൻ എന്നിവർ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...