കൊല്ലം: കോണ്‍ഗ്രസ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊല്ലം ഡി.സി.സി ഓഫീസ് അടച്ചു. കടപ്പാകട അഗ്‌നിശമന സേന ഓഫീസ് അണുവിമുക്തമാക്കിയതിന് ശേഷമാണ് അടച്ചത്. കെപിസിസി സെക്രട്ടറി ഉള്‍പ്പടെ ക്വാറന്റൈനില്‍ പോയി. കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലം അഞ്ചാലുമൂഡ് ബ്ലോക്ക് പ്രസിഡന്റ് കുഴിയം ശ്രീകുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതിന് തലേ ദിവസം കൊല്ലം ഡിസിസി ഓഫീസില്‍ കുഴിയം ശ്രീകുമാര്‍ എത്തിയിരുന്നു.
ഡിസിസി പ്രസിഡന്റടക്കമുള്ളവരുടെ മുറിയിലും കയറുകയും പലരുമായും സമ്പര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. രോഗം സ്ഥിരീകരിച്ച ദിവസം രാവിലെ അഞ്ചാലുമൂട് നടന്ന പ്രതിഷേധ ധര്‍ണ്ണക്കും നേതൃത്വം നല്‍കുകയും ഡിസിസി ഭാരവാഹികളുമായി ഒരേ കാറില്‍ സഞ്ചരിക്കുകയും ചെയ്തു. പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.