ഫയലുകളില്‍ അവ്യക്തത ; ലൈഫ് മിഷന്‍ തട്ടിപ്പില്‍ സിഇഒ യു.വി. ജോസിന് ഹാജാരാകാന്‍ സിബിഐ നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിന് സി.ബി.ഐ നോട്ടീസ്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനാണ് നോട്ടീസ്. അടുത്തമാസം അഞ്ചിന് കൊച്ചിയിലെ ഓഫീസില്‍ ഫയലുകള്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫയലുകളെ കുറിച്ച്‌ വിശദീകരിക്കാന്‍ കഴിവുളള ഉദ്യോഗസ്ഥനും ഹാജരാകണം.

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നേരത്തെ ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിനെ ചോദ്യം ചെയ്‌തിരുന്നു. ഇതിനു പിന്നാലെ ധാരണാപത്രവും മുഴുവന്‍ സര്‍ക്കാര്‍ രേഖകളും നല്‍കണം എന്നാവശ്യപ്പെട്ട് നേരത്തെ യു.വി.ജോസിന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയിരുന്നു.

ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുളള ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് യു.വി.ജോസായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് റെഡ് ക്രസന്റുമായി ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ് ധാരണാപത്രം ഒപ്പിട്ടത്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഏകദേശം നാലേകാല്‍ കോടി രൂപയുടെ കമ്മീഷന്‍ ഇടപാടുകള്‍ നടന്നതായാണ് ആരോപണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തോട്ടിൽ ഒഴുക്കിൽപ്പെട്ട മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം...

അഭിമന്യു കൊലക്കേസ് : കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ

0
കൊച്ചി : മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ...

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം ; ‘ചക്കക്കൊമ്പൻ’ വീട് തകർത്തു

0
ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ വന്യജീവി ആക്രമണങ്ങൾ തുടർച്ചയാകുന്നതിനിടെ വീണ്ടും ഭീകരാന്തരീക്ഷം...

മണ്ണിടിച്ചിൽ ഭീഷണി : മൂന്നാർ യാത്ര ഒഴിവാക്കണമെന്ന് വിനോദസഞ്ചാരികളോട് ജില്ലാ കലക്ടർ

0
ഇടുക്കി : കനത്ത മഴയെ തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ സാധ്യത...