ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു എന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസിന് കാര്യമായ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ വോട്ടര്‍മാരുടെ പേര് നീക്കം ചെയ്യുന്നതിനായി ‘ഫോം-7’ ഉപയോഗിച്ച് വന്‍തോതില്‍ ഒബ്ജക്ഷനുകള്‍ സമര്‍പ്പിക്കപ്പെടുന്നതായാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.നൂറുകണക്കിന് പേരുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തരാഖണ്ഡില്‍ നിന്നെന്ന് പറയപ്പെടുന്ന ഒരാള്‍ മാത്രം നല്‍കിയ പരാതിയുടെ കണക്കാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ ബിഷ്ട് ആരോപിച്ചു.

മുന്‍ എംഎല്‍എ മനോജ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധിസംഘം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഡോ. ബിവിആര്‍സി പുരുഷോത്തമനെ അടുത്തിടെ കണ്ടിരുന്നു.ഇതിനിടെ, ഒരു വോട്ടറുടെ പേരിനെതിരെ ആക്ഷേപം ഉന്നയിക്കപ്പെടുന്നു എന്നതുകൊണ്ട് അവര്‍ കോണ്‍ഗ്രസ് വോട്ടര്‍മാരാണെന്ന് അര്‍ത്ഥമില്ലെന്നാണ് ബിജെപി എംഎല്‍എയും വക്താവുമായ വിനോദ് ചമോലി പറഞ്ഞത്. ബിജെപിയുമായി ബന്ധപ്പെട്ട പേരുകള്‍ക്കെതിരെയും ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തന്റെയും തന്റെ കുടുംബാംഗങ്ങളുടെയും പേരുകള്‍ക്കെതിരെ പോലും അത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു എന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

എന്നാല്‍, ഉത്തരാഖണ്ഡിലെ അഞ്ച് വ്യത്യസ്ത മണ്ഡലങ്ങളില്‍ ബിജെപിയുമായി ബന്ധമുള്ള അഞ്ച് പേര്‍ ചേര്‍ന്ന്, പ്രധാനമായും മുസ്ലീങ്ങള്‍ക്കെതിരെ 6,500-ഓളം പരാതികള്‍ സമര്‍പ്പിച്ചതായി ‘ന്യൂസ്ലോണ്‍ട്രി’യുടെ സമീപകാല അന്വേഷണത്തില്‍ വെളിപ്പെട്ടിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. നങ്ക്മത്ത എന്ന മണ്ഡലത്തില്‍, ‘ഫോം-7’ പ്രകാരമുള്ള 391 അപേക്ഷകളില്‍ 353 എണ്ണവും (ഏകദേശം 90 ശതമാനം) ബിജെപിയുടെ ബൂത്ത് ലെവല്‍ ഏജന്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന കിഷോര്‍ ജോഷിയില്‍ നിന്നാണ് വന്നതെന്നായിരുന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...