പത്തനംതിട്ട : വാളാഞ്ചേരി ദേവികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കെ.പി.സി.സി. ആഹ്വാന പ്രകാരം പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട എ.ഇ. ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ കെ.പി.സി.സി നിർവാഹക സമിതി അംഗം പി മോഹൻരാജ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽകലാം ആസാദ് അദ്ധ്യക്ഷത വഹിച്ചു. ഐ. എൻ. ടി.യു.സി ജില്ലാ പ്രസിഡന്റ് എ.ഷംസുദീൻ, ഡി സിസി ഭാരവാഹികളായ അഡ്വ.എ സുരേഷ് കുമാർ, അഡ്വ.ജോൺസൻ വിളവിനാൽ, അഡ്വ.സുനിൽ എസ് .ലാൽ, അഡ്വ. റോഷൻ നായർ , മുൻസിപ്പൽ ചെയർപേഴ്സൻ റോസിലിൻ സന്തോഷ്, സലിം പി. ചാക്കോ, കെ. ആർ .അജിത് കുമാർ, പി കെ .ഗോപി, പി കെ ഇക്ബാൽ, സജി കെ. സൈമൺ, ഏബൽ മാത്യു, എ ഫറൂക്ക്, റെനീസ് മുഹമ്മദ്, സജി അലക്സാണ്ടർ, എ. അഷറഫ് , അജിത്ത് മണ്ണിൽ, ജോൺസൻ, രമേഷ്, എന്നിവർ പ്രസംഗിച്ചു.