Tuesday, March 19, 2024 2:50 pm

ആലപ്പുഴയില്‍ യുവപോരാളികളെ ഇറക്കി കൂടുതല്‍ മണ്ഡലങ്ങള്‍ പിടിക്കാന്‍ യുഡിഎഫ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജില്ലയില്‍ ഇക്കുറി കൂടുതല്‍ യുവപോരാളികളെ ഇറക്കി കൂടുതല്‍ മണ്ഡലങ്ങള്‍ പിടിക്കാന്‍ യുഡിഎഫിന്റെ നീക്കം. ഹരിപ്പാട് , അരൂര്‍ എന്നിവിടങ്ങളില്‍ സിറ്റിംഗ് എംഎല്‍എമാരായ രമേശ് ചെന്നിത്തലയും ഷാനിമോള്‍ ഉസ്മാനും  വീണ്ടും ജനവിധി തേടും. കോണ്‍ഗ്രസിന് ജില്ലയില്‍ നിലവില്‍ രണ്ടു സീറ്റുകള്‍ മാത്രമേയുള്ളൂ. ഈ സീറ്റുകള്‍ ആറെണ്ണം വരെയാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ചേര്‍ത്തലയില്‍ കഴിഞ്ഞ തവണ പരാജയപ്പെട്ടുവെങ്കിലും മികച്ച പോരാട്ടം നടത്തിയ അഡ്വ. എസ് ശരത് തന്നെയാകും മത്സരിക്കുക. 2011ല്‍ 18000 വോട്ടിന്റെ ഭൂരിക്ഷത്തിന് വിജയിച്ച തിലോത്തമനെ 7000ലേക്ക് എത്തിക്കാന്‍ കഴിഞ്ഞ തവണ ശരത്തിന് കഴിഞ്ഞിരുന്നു.

ncs-up
life-line
WhatsAppImage2022-07-31at72836PM
previous arrow
next arrow

കുട്ടനാട് മണ്ഡലം യുഡിഎഫിലെ ഘടകകക്ഷിയായ ജോസഫ് വിഭാഗത്തിനാണ് നല്‍കിയിട്ടുള്ളതെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ അത്  ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. സീറ്റ് ഏറ്റെടുത്താല്‍ പാര്‍ട്ടി വക്താവും അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്ററുമായ അഡ്വ. അനില്‍ ബോസിനാണ് സാധ്യത.

ജോസഫ് വിഭാഗത്തിനാണ് സീറ്റെങ്കില്‍ ജേക്കബ് എബ്രഹാം മത്സരിക്കും. അമ്പലപ്പുഴയില്‍ മന്ത്രി ജി സുധാകരനെതിരെ മുന്‍ എംഎല്‍എ എഎ ഷുക്കൂര്‍ , അഡ്വ അനില്‍ ബോസ് , എം .ലിജു എന്നിവരെയും പരിഗണിക്കുന്നുണ്ട്. ആലപ്പുഴയില്‍ മന്ത്രി തോമസ് ഐസക്കിനെതിരെ മുന്‍ എംപി കെഎസ് മനോജിനെ രംഗത്തിറക്കാനാണ് ധാരണ. ലത്തീന്‍ സമുദായംഗമാണെന്നത് മനോജിന് സഹായകരമാകുമെന്നും കോണ്‍ഗ്രസ് കണക്കുക്കൂട്ടുന്നു.

കായംകുളം നിയമസഭാ മണ്ഡലത്തില്‍ ഡിസിസി പ്രസിഡന്റ് എം ലിജു തന്നെ വീണ്ടും മത്സരത്തിന് ഇറങ്ങും. മാണി സി കാപ്പന്‍ വിഭാഗം വന്നപ്പോള്‍ ആലപ്പുഴയിലെ കാപ്പന്‍ വിഭാഗം നേതാവിനായി കായംകുളം ചോദിക്കുന്നുണ്ടെങ്കിലും അതു കിട്ടാനിടയില്ല. മാവേലിക്കര സംവരണ മണ്ഡലത്തില്‍ ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് കൂടിയായ കെ കെ ഷാജു മത്സരിച്ചേക്കും.

ചെങ്ങന്നൂരില്‍ മുന്‍ എംഎല്‍എയും കെപിസിസി വൈസ് പ്രസിഡണ്ടുമായ പി സി വിഷ്ണുനാഥ്, കെപിസിസി സെക്രട്ടറി ജ്യോതി രാധിക വിജയകുമാര്‍ , കെ പി സി സി സെക്രട്ടറി എബി കുര്യാക്കോസ്, മുന്‍ എംഎല്‍എ എം മുരളി എന്നിവരെയാണ് പരിഗണിക്കുന്നത്. നിലവില്‍ എ ഗ്രൂപ്പിന്റെ കൈവശമുള്ള സീറ്റില്‍ ഗ്രൂപ്പിന്റെ  പ്രതിനിധി തന്നെയാകും മത്സരിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

2036 ഒളിമ്പിക്സിൽ തിരുവനന്തപുരത്ത് നിന്നുള്ള താരങ്ങളെ ഉറപ്പാക്കാൻ ശ്രമിക്കും : രാജീവ് ചന്ദ്രശേഖര്‍

0
തിരുവനന്തപുരം : ഒളിമ്പിക്സിൽ 2036 ൽ തിരുവനന്തപുരത്ത് നിന്നുള്ള താരങ്ങളുടെ പങ്കാളിത്തം...

പ്രതിപക്ഷ നേതാവിനെതിരെ നടപടിയുമായി സിംഗപ്പൂർ

0
സിംഗപ്പൂർ : പാർലമെന്ററി കമ്മിറ്റിക്ക് മുൻപാകെ നുണ പറഞ്ഞ പ്രതിപക്ഷ നേതാവിനെതിരെ...

തൃശൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ചു

0
തൃശൂർ : ഡിവൈഎഫ്ഐ പ്രവർത്തകനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച...

തമിഴ്‌നാട്ടിൽ ബിജെപിക്കുള്ള ജനപിന്തുണ രാജ്യം ചർച്ച ചെയുന്നുവെന്ന് പ്രധാനമന്ത്രി

0
സേലം : തമിഴ്‌നാട്ടിൽ ബിജെപിക്കുള്ള ജനപിന്തുണ രാജ്യം ചർച്ച ചെയുന്നുവെന്ന് പ്രധാനമന്ത്രി...