ന്യൂഡല്‍ഹി: കോൺഗ്രസിന് ഇപ്പോഴും അടിയന്തരാവസ്ഥ നാളുകളിലെ മനോഭാവം നിലനില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് അമിത് ഷാ. അടിയന്തരാവസ്ഥ വാര്‍ഷിക ദിനത്തിലാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടി വക്താവിനെ പുറത്താക്കിയത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ഷായുടെ വിമര്‍ശനം.
‘കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ മുതിര്‍ന്ന അംഗങ്ങളും യുവ അംഗങ്ങളും ചില പ്രശ്‌നങ്ങളുയര്‍ത്തി. എന്നാല്‍ ആക്രോശിച്ച് ആ ശബ്ദം അടിച്ചമര്‍ത്തി. ഒരു പാര്‍ട്ടി വക്താവിനെ മര്യാദയില്ലാതെ പുറത്താക്കി. നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ ശ്വാസംമുട്ടുന്നുവെന്നതാണ് ഖേദകരമായ സത്യം.’ ഷാ ട്വിറ്ററില്‍ കുറിച്ചു.
45 വര്‍ഷം മുമ്പുള്ള ഈ ദിവസം, ഒരു കുടുംബത്തിന് അധികാരത്തോടുള്ള അത്യാഗ്രഹം അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കുന്നതിലേക്ക് നയിച്ചു. ഒറ്റ രാത്രികൊണ്ട് രാഷ്ട്രം ജയിലായി മാറി. പത്രങ്ങള്‍, കോടതികള്‍, അഭിപ്രായ സ്വാതന്ത്ര്യം എല്ലാം ചവിട്ടി മെതിക്കപ്പെട്ടുവെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ദരിദ്രര്‍ക്കും താഴെക്കിടയിലുള്ളവര്‍ക്കും നേരെ അതിക്രമങ്ങള്‍ നടന്നു.
ലക്ഷക്കണക്കിന് ആളുകളുടെ പരിശ്രമത്തെ തുടര്‍ന്ന് അടിയന്തരാവസ്ഥ നീക്കി. ഇന്ത്യയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും അത് കോണ്‍ഗ്രസില്‍ ഇല്ലാതായിയെന്നും ഷാ പറയുന്നു. എന്തുകൊണ്ടാണ് കോണ്‍ഗ്രസിലെ നേതാക്കള്‍ നിരാശരാകുന്നതെന്ന് കോണ്‍ഗ്രസ് സ്വയം ചോദിച്ചില്ലെങ്കില്‍ ആളുകള്‍ അവരുമായിട്ടുള്ള ബന്ധം വിച്ഛേദിക്കുന്നത് തുടര്‍ന്നു കൊണ്ടിരിക്കുമെന്നും ഷാ ട്വിറ്ററില്‍ കുറിച്ചു. കൊറോണ വ്യാപന പശ്ചാത്തലത്തില്‍ കൂടുതല്‍ കണ്ടൈന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചതോടെ തൃശൂര്‍ നഗരം ഭാഗികമായി അടച്ചു. കോര്‍പ്പറേഷനിലെ തേക്കിന്‍കാട് ഡിവിഷന്‍ ഉള്‍പ്പെടെ ഇന്നലെ ജില്ലാ കളക്ടര്‍ കണ്ടൈന്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്നു. പ്രദേശത്ത് പോലീസ് റൂട്ട്മാര്‍ച്ച് നടത്തി.
തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടുന്ന കൊക്കാല ഡിവിഷന്‍, തൃശൂര്‍ നഗരത്തിന്റെ ഹൃദയ ഭാഗമായ സ്വരാജ് റൗണ്ട് ഉള്‍പ്പെടുന്ന തേക്കിന്‍കാട് ഡിവിഷന്‍ എന്നിവക്ക് പുറമെ പാട്ടുരായ്ക്കല്‍ ചിയ്യാരം സൗത്ത്, പള്ളിക്കുളം ഒളരി എല്‍ത്തുരുത്ത് ഡിവിഷനുകള്‍ ഇന്നലെ കണ്ടൈന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. പ്രദേശങ്ങളില്‍ ഓപ്പറേഷന്‍ ഷീല്‍ഡ് എന്ന പേരില്‍ പോലീസ് പരിശോധന ശക്തമാക്കി.
അവശ്യവസ്തുക്കള്‍ വില്‍ക്കാനുള്ള കടകള്‍ തുറക്കാനനുമതിയുണ്ട്. കുന്നംകുളം നഗരസഭയിലെ 07,08,11,15,19,20 വാര്‍ഡുകളും കാട്ടകാമ്പാല്‍ പഞ്ചായത്ത് 06, 07,09 വര്‍ഡുകളും കണ്ടൈന്മെന്റ് സോണുകളാണ്. കുന്നംകുളത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തിയ സ്വകാര്യ ബസിന് എതിരെ പോലീസ് നടപടി സ്വീകരിച്ചു.