രഹ്നയുടെ നഗ്നമേനിയില്‍ ചിത്രരചന ; വീട്ടില്‍ നിന്നും മൊബൈലും ബ്രഷുകളും പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്വന്തം നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സാമൂഹിക മാദ്ധ്യമങ്ങളിലുടെ പ്രചരിപ്പിക്കുകയും ചെയ്‌ത സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ നിര്‍ദ്ദേശ പ്രകാരം രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് കൊച്ചിയിലെ വീട്ടിലെത്തി. എന്നാല്‍ രഹ്ന സ്ഥലത്തില്ലെന്നും കോഴിക്കോട് ആണെന്നും ഭര്‍ത്താവ് മനോജ് പോലീസിനോട് പറഞ്ഞു.

രഹനയുടെ മൊബൈലും കുട്ടികള്‍ ചിത്രം വരയ്ക്കാന്‍ ഉപയോഗിച്ച ബ്രഷും പോലീസ് പിടിച്ചെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുമ്പില്‍ നഗ്നതാപ്രദര്‍ശനം നടത്തിയതും അത് പകര്‍ത്തി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും കുറ്റകരമാണെന്ന് പരാതി ഉയര്‍ന്നതോടെയാണ് ബാലാവകാശ കമ്മിഷന്‍ നടപടി. അഭിഭാഷകന്‍ എ.വി അരുണ്‍ പ്രകാശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.

തന്റെ നഗ്ന ശരീരത്തില്‍ മക്കള്‍ ചിത്രം വരയ്ക്കുന്നതിന്റെ വീഡിയോയാണ് രഹ്ന ഫാത്തിമ സാമൂഹ്യ മാദ്ധ്യമത്തില്‍ പങ്കുവെച്ചത്. ബോഡി ആന്റ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേരാണ് രംഗത്തെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...