തിരുവനന്തപുരത്ത് കോൺഗ്രസും ബി.ജെ.പിയും തമ്മില്‍ വോട്ട് കച്ചവടം നടന്നതായി സി.പി.എം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിൽ യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ വോട്ട് കച്ചവടം നടത്തിയതായി സി.പി.എം. ചില വാർഡുകളിൽ സി.പി.എമ്മിന് അപ്രതീക്ഷിത തോൽവിയുണ്ടായത് ഇതിനെ തുടർന്നാണെന്ന് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ആരോപിച്ചു. തോൽവിയുണ്ടായ ഇടങ്ങളിൽ പരിശോധന നടത്താനും പാർട്ടി തീരുമാനിച്ചു.

നെടുങ്കാട് പിടിപി നഗർ ഉൾപ്പടെയുള്ള ഇടങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ട് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പിയ്ക്ക് മറിച്ചുവെന്ന ആരോപണം സി.പി.എം ഉയർത്തുന്നത്. 25 വാർഡുകളിൽ ഇത്തരത്തിൽ വോട്ടുകച്ചവടം നടത്തിയെന്നാണ് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന്റെ  ആരോപണം.

52 വാർഡുകൾ നേടി കോർപ്പറേഷൻ ഭരണം നിലനിർത്തിയെങ്കിലും മേയർ സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്ന പലരുടെയും തോൽവി ഗൗരവമായി പരിശോധിയ്ക്കണമെന്ന നിലപാടിലാണ് സി.പി.എം ജില്ലാ നേതൃത്വം. ഒ.ജി ഒലീന, പുഷ്പലത തുടങ്ങിയവരുടെ തോൽവി പാർട്ടി പരിശോധിയ്ക്കും. സംഘടനപരമായ പരിശോധനയാണ് പാർട്ടി നടത്തുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...