കയറിന്റെ പേരിൽ സി.പി.എമ്മും കോൺഗ്രസ്സും കൊമ്പുകോർക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കയറിന്റെ  പേരിൽ സി.പി.എമ്മും കോൺഗ്രസ്സും കൊമ്പുകോർക്കുന്നു. കയർ യന്ത്രവത്കരണത്തിന്റെ  പേരിലുള്ള സർക്കാർ പദ്ധതികൾ പ്രഹസനമെന്നു കോൺഗ്രസ് ആരോപിച്ചു. അതേസമയം കയര്‍ ഉത്പാദനത്തിലെ സർക്കാരിന്റെ  മികവാണ് കോൺഗ്രസിനെ അലോസരപ്പെടുത്തുന്നതെന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. സർക്കാരിന് കീഴിലെ പൊതുമേഖല സ്ഥാപനമായ ഹോംമാറ്റിഗ്സിൽ മാത്രം 35 കോടിയുടെ കയർ യന്ത്രങ്ങളാണ് കെടുകാര്യസ്ഥ കാരണം പ്രവർത്തനം നിലച്ചതെന്നാണ് കോൺഗ്രസ്സ് ആരോപണം.

സഹകരണ സംഘങ്ങളിലടക്കം യന്ത്രങ്ങൾ ഉപയോഗിക്കാതെ കിടക്കുമ്പോൾ പുതുതായി നടത്തുന്ന സമ്മേളനങ്ങൾ പ്രഹസനമാണ്. യു.ഡി.എഫ് കാലത്ത് പ്രതിവർഷം കയർ മേഖലയിൽ 69 കോടി രൂപയാണ് ചിലവാക്കിയത്. എന്നാൽ എൽ.ഡി.എഫ് സർക്കാർ വന്നിട്ട് ഓരോ വർഷവും 400 കോടി ചിലവാക്കിയെന്ന് കയർ മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. യു.ഡി.എഫ് ഭരിച്ചപ്പോൾ 7700 ടൺ കയറുൽപ്പാദിപ്പിച്ചെങ്കിൽ ഇന്നത് 20,000 ടൺ ആയി ഉയർന്നു. കയർ കേരള പോലെയുള്ള വമ്പൻ പരിപാടികൾ നടത്തിയിട്ടും സാധാരണ തൊഴിലാളിയുടെ ജീവിത നിലവാരം മെച്ചപ്പെട്ടില്ലെന്ന് നേർത്തെ സി.പി.ഐയും വിമർശനം ഉന്നയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...