കോണ്‍ഗ്രസ് ജന്മദിനാഘോഷവും ഗാന്ധിസ്മൃതി സംഗമവും ഡിസംബര്‍ 28 ശനി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 139-ാം ജന്മദിനാഘോഷവും മഹാത്മാഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനായതിന്‍റെ 100-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള ഗാന്ധി സ്മൃതി സംഗമവും 2024 ഡിസംബര്‍ 28 ശനിയാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു. രാവിലെ 10 മണിക്ക് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്‍റെ അദ്ധ്യക്ഷതയില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ. കുര്യന്‍ ജന്മദിന ആഘോഷവും ഗാന്ധി സ്മൃതി സംഗമവും ഉദ്ഘാടനം ചെയ്യും.

ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു മുഖ്യപ്രഭാഷണം നടത്തും. ഗാന്ധിജിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും എന്ന വിഷയത്തെക്കുറിച്ച് നടക്കുന്ന സെമിനാറില്‍ കെ.പി.സി.സി നയരൂപീകരണ സമിതി ചെയര്‍മാന്‍ ഡോ. ജെ.എസ്. അടൂര്‍ പ്രബന്ധം അവതരിപ്പിക്കും. കെ.പി.സി.സി, ഡി.സി.സി സംഘടനാ നേതാക്കള്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിക്കും. ജന്മദിന ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ജില്ലയിലെ കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം, വാര്‍ഡ്, ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തല്‍, ജന്മദിന സമ്മേളനങ്ങള്‍, ഗാന്ധി സ്മൃതി സംഗമങ്ങള്‍, സന്ദേശയാത്രകള്‍ എന്നിവയും സംഘടിപ്പിക്കുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...