വോട്ടെടുപ്പിനിടെ അക്രമം ; മണിപ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മണിപ്പൂർ : ആദ്യ ഘട്ട മണിപ്പൂർ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ. സൈതു മണ്ഡലത്തിലെ സ്ഥാനാർത്ഥി ലാംറ്റിൻതാങ് ഹാക്കിപ്പിനെയാണ് കസ്റ്റഡിയിൽ എടുത്തത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഹാക്കിപ്പിന്റെ അറസ്റ്റിനെ മണിപ്പൂർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എംപിസിസി) ശക്തമായി അപലപിച്ചു. 51/56 ന്യൂ കെയ്ഥെൽമാൻബി അപ്പർ പ്രൈമറി സ്കൂൾ പോളിംഗ് സ്റ്റേഷന്റെ പ്രിസൈഡിംഗ് ഓഫീസർ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്. രാവിലെ 9.30ഓടെ കോൺഗ്രസ് അനുഭാവികളും ലാംറ്റിൻതാങ് ഹാക്കിപ്പും മാരകായുധങ്ങളുമായി പോളിംഗ് ബൂത്തിൽ പ്രവേശിച്ച് ഇവിഎമ്മുകളും മറ്റ് വോട്ടിംഗ് ഉപകരണങ്ങളും നശിപ്പിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇരുവർക്കുമെതിരെ ഐപിസി പ്രകാരവും ജനപ്രാതിനിധ്യ നിയമപ്രകാരവും കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

പിന്നീട് ബിജെപി-ഐഎൻസി അനുഭാവികൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് രാവിലെ 10 മണിയോടെ പോളിംഗ് സ്റ്റേഷനിൽ വോട്ടെടുപ്പ് നിർത്തിവെച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോളിംഗ് സ്‌റ്റേഷനിൽ നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആകാശത്തേക്ക് വെടിയുതിർക്കേണ്ടി വന്നു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും കോൺഗ്രസ് സ്ഥാനാർത്ഥിയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യാനും മണിപ്പൂരിലെ ചീഫ് ഇലക്ടറൽ ഓഫീസർക്ക് ബിജെപി പരാതി നൽകി.
ലാംറ്റിൻതാങ്ങിന്റെ അറസ്റ്റിനെ മണിപ്പൂർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എംപിസിസി) ശക്തമായി അപലപിച്ചു. ലാംറ്റിൻതാങ്ങിനെതിരായ ആരോപണങ്ങൾ തെറ്റാണെന്ന് വിശേഷിപ്പിച്ച എംപിസിസി അദ്ദേഹത്തെ ഉടൻ നിരുപാധികം മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ബിജെപി സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്തതായി ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...