ചിറ്റാര്‍ നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കണം : മുടങ്ങിക്കിടക്കുന്ന കെ.എസ്.ആര്‍.റ്റി.സി സർവ്വീസുകള്‍ പുനരാരംഭിക്കണം – കോൺഗ്രസ് ചിറ്റാർ മണ്ഡലം കമ്മറ്റി 

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ: വർഷങ്ങളായി സർവീസ് നടത്തിവന്നിരുന്ന കെ.എസ്.ആര്‍.റ്റി.സി യുടെ വയ്യാറ്റുപുഴ കോട്ടയം സർവ്വീസ് ഉള്‍പ്പെടെ മുടങ്ങിക്കിടക്കുന്ന എല്ലാ സർവ്വീസുകളും പുനരാരംഭിക്കണമെന്ന് കോൺഗ്രസ് ചിറ്റാർ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ 25 ൽ പരം വർഷങ്ങളായി സർവ്വീസ് നടത്തി ലാഭത്തിലായിരുന്ന പല സർവ്വീസുകളും ഇപ്പോഴില്ല. സ്ത്രീകൾക്കായി യു.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ പ്രിയദര്‍ശിനി ഓർഡിനറി സൗജന്യ യാത്രയുടെ ആനുകൂലും കൂടുതൽ ആളുകൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമാകും.

കെ.എസ്.ആര്‍.റ്റി.സി യുടെ എരുമേലി ഡിപ്പോയില്‍ നിന്ന് മുന്‍പുണ്ടായിരുന്ന വയ്യാറ്റുപ്പുഴ ചിറ്റാർ വഴി ആങ്ങമൂഴി – പമ്പാവാലി – മുക്കുട്ടുതറ – എരുമേലി – കോട്ടയം സർവ്വീസും ഈ പ്രദേശത്തെ യാത്രക്കാരായ ജനങ്ങൾക്ക് ഏറെ ആശ്വാസകരമായിരുന്നു. ഈ സർവ്വീസും ഇപ്പോഴില്ല. ഇത് പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇത് സംബനിച്ച് നിവേദനം വകുപ്പ് മന്ത്രിക്ക് നൽകാൻ യോഗത്തിൽ തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്‍റ്  പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ഹരികുമാർ പുതങ്കര അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ചിറ്റാർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡണ്ടായി  കെ.എസ് ഏബ്രഹാം ചുമതല ഏറ്റെടുത്തു.

യോഗത്തിൽ ഡി.സി.സി സെക്രട്ടറി റോയിച്ചൻ എഴിക്കകത്ത്. ബ്ലോക്ക് പ്രസിഡന്റ് ആര്‍.ദേവകുമാർ, ഡി.സി.സി അംഗങ്ങളായ ജോൺ വെട്ടുമണ്ണിൽ, കെ.പി.എസ് നായർ, സണ്ണി പള്ളയ്ക്കൽ, രവി കണ്ടത്തിൽ, ഐ.എന്‍.റ്റി.യു.സി ജില്ലാ സെക്രട്ടറി എം.ആര്‍ ശ്രീധരൻ, സുസമ്മ ദാസ്, ഇ.പി.ശ്രീധരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോയൽ മാത്യു, ജോളി റെനി, റ്റി.ഡി സുഭാഷ്, സോജി റ്റി. ജോസഫ്, പീലിപ്പോസ് തെക്കേക്കര, ഗീതാകുമാരി, സജയൻ, സജി എം.എന്‍, ഭാരവാഹികളായ മാത്യൂ എ.എം, ഷിനു മാത്യു, ജോർജി ജോൺ, സലീന സന്തോഷ്, മണിലാൽ കെ.പി എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികനായ ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് ടിക്കറ്റുകളും പണവും തട്ടി

0
തൃപ്പൂണിത്തുറ: ലോട്ടറി ടിക്കറ്റിന് സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വയോധികനായ ലോട്ടറി വിൽപ്പനക്കാരനെ...

ഫണ്ട് കിട്ടിയില്ല ; നീതി മെഡിക്കൽസിൽ എൻഡോസൾഫാൻ രോഗികളുടെ സൗജന്യ മരുന്നുവിതരണം മുടങ്ങി

0
പെരിയ : ഫണ്ട് മുടങ്ങിയതിനെത്തുടർന്ന് കാസർഗോഡ് ജില്ലയിൽ എൻഡോസൾഫാൻ ദുരിത ബാധിതരുടെ...

യു.എസ്. പ്രതിരോധക്കരാർ തട്ടിപ്പ് : മുഖ്യപ്രതിയെ കേരള പോലീസ് ചോദ്യംചെയ്യും

0
കൊച്ചി : യു.എസ്. പ്രതിരോധക്കരാറിന്റെ പേരിൽ കോടികൾ തട്ടിയെടുത്ത കേസിലെ പ്രതികളെ...

കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവെത്തിക്കാൻ ‘കള്ളപ്പണ നിക്ഷേപം’ ; ഇഡി റെയ്ഡ്

0
കൊച്ചി : വിദേശത്തുനിന്ന് കേരളത്തിലേക്ക് കിലോക്കണക്കിന് ഹൈബ്രിഡ് കഞ്ചാവെത്തിക്കാൻ മലയാളികൾ 'കള്ളപ്പണ...