പത്തനംതിട്ട : ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്ത് അധികാരഗര്‍വ്വില്‍ മതേതര ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്നത് പ്രതിബദ്ധതയോടെയുള്ള ശക്തമായ ചെറുത്തുനില്‍പ്പാണെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. മൈലപ്രാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തിന് അന്ത്യം കുറിക്കുവാന്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. അടിക്കടി വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നടപടിക്കെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് വില്‍സണ്‍ തുണ്ടിയത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നായ രൂപീകരണ സമിതി സംസ്ഥാന ചെയര്‍മാന്‍ ഡോ. ജെ.എസ്. അടൂര്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍. എ. ഷംസുദ്ദീന്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാര്‍, ഡി.സി.സി അംഗങ്ങളായ ജയിംസ് കീക്കരിക്കാട്, പി.കെ. ഗോപി, ബ്ലോക്ക് പ്രസിഡന്‍റ് ആര്‍. ദേവകുമാര്‍, മാത്യു തോമസ്, മഞ്ജു സന്തോഷ്, ലിബു മാത്യു, പ്രമോാദ് താന്നിമൂട്ടില്‍, സിബി മൈലപ്ര, ആകാശ് മാത്യു തോമസ്, ബിന്ദു ബിനു, ജെസി വര്‍ഗ്ഗീസ്, ജോര്‍ജ് യോഹന്നാന്‍, ബിജു മണ്ണിലയ്യത്ത്, പ്രസാദ് ഉതിമൂട്, എം.ആര്‍. പ്രകാശ്, എസ്. സുനില്‍ കുമാര്‍, രാജു പുലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.