മതേതര ജനാധിപത്യം കോണ്‍ഗ്രസിന്‍റെ പ്രതിബദ്ധത ; പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്ത് അധികാരഗര്‍വ്വില്‍ മതേതര ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്നത് പ്രതിബദ്ധതയോടെയുള്ള ശക്തമായ ചെറുത്തുനില്‍പ്പാണെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. മൈലപ്രാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തിന് അന്ത്യം കുറിക്കുവാന്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. അടിക്കടി വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നടപടിക്കെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് വില്‍സണ്‍ തുണ്ടിയത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നായ രൂപീകരണ സമിതി സംസ്ഥാന ചെയര്‍മാന്‍ ഡോ. ജെ.എസ്. അടൂര്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍. എ. ഷംസുദ്ദീന്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാര്‍, ഡി.സി.സി അംഗങ്ങളായ ജയിംസ് കീക്കരിക്കാട്, പി.കെ. ഗോപി, ബ്ലോക്ക് പ്രസിഡന്‍റ് ആര്‍. ദേവകുമാര്‍, മാത്യു തോമസ്, മഞ്ജു സന്തോഷ്, ലിബു മാത്യു, പ്രമോാദ് താന്നിമൂട്ടില്‍, സിബി മൈലപ്ര, ആകാശ് മാത്യു തോമസ്, ബിന്ദു ബിനു, ജെസി വര്‍ഗ്ഗീസ്, ജോര്‍ജ് യോഹന്നാന്‍, ബിജു മണ്ണിലയ്യത്ത്, പ്രസാദ് ഉതിമൂട്, എം.ആര്‍. പ്രകാശ്, എസ്. സുനില്‍ കുമാര്‍, രാജു പുലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....