ബിജെപിയെ നേരിടാന്‍ ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തില്‍ സി പി എം-കോണ്‍ഗ്രസ് ധാരണയ്‌ക്ക് നീക്കം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ബി ജെ പിയെ നേരിടാന്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയുടെ ജന്മസ്ഥലമായ ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തില്‍ സി പി എം-കോണ്‍ഗ്രസ് ധാരണയ്‌ക്ക് നീക്കം. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം പഞ്ചായത്തില്‍ ഇല്ല. ഇതേ തുടര്‍ന്നാണ് ധാരണയുണ്ടാക്കാന്‍ സി പി എമ്മും കോണ്‍ഗ്രസും തമ്മില്‍ ശ്രമം നടക്കുന്നത്.

കഴി‍ഞ്ഞതവണ എല്‍ ഡി എഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ ഇത്തവണ യു ഡി എഫിനും ബി ജെ പിയ്ക്കും ആറു സീറ്റ് വീതവും എല്‍ ഡി എഫിന് അഞ്ചു സീറ്റുമാണ് കിട്ടിയത്. പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്‌തിരിക്കുകയാണ് പ്രസിഡന്റ് സ്ഥാനം. ബി ജെ പിയ്ക്കൊപ്പം ആറു സീറ്റ് ലഭിച്ചെങ്കിലും യു ഡി എഫില്‍ പട്ടിക ജാതി വനിതകളാരും ജയിച്ചിട്ടില്ല.

അതേസമയം, എല്‍ ഡി എഫിലും ബി ജെ പിക്കും പട്ടിക ജാതി വനിത പ്രതിനിധികളുണ്ട്. ഈ സഹാചര്യത്തിലാണ് രഹസ്യധാരണയ്‌ക്ക് സി പി എമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്. പ്രസിഡന്റ് സ്ഥാനം സി പി എം പ്രതിനിധിയായ പട്ടികജാതി വനിതയ്‌ക്ക് നല്‍കാനാണ് ആലോചന. വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനും ലഭിക്കും.

പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് റിബലായി ജയിച്ച ദീപുവിന്‍റെ നിലപാടും അദ്ധ്യക്ഷ സ്ഥാനത്തേക്കുളള തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. അതേസമയം, എല്‍ ഡി എഫിന്‍റെയും യു ഡി എഫിന്‍റെയും പിന്തുണ വേണ്ടെന്ന് പറയുന്ന ബി ജെ പി സ്വതന്ത്രന്‍റെ പിന്തുണയോടെ ഭരണം പിടിക്കുന്നതിനുളള ആലോചനകള്‍ ശക്തമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...