പത്തനംതിട്ട : നിയമസഭാ കൈയ്യാങ്കളി കേസില്‍ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ പരാജയപ്പെട്ട വിദ്യാഭ്യാസ മന്ത്രി അധികാരത്തില്‍ തുടരുന്നത് ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശിവദാസന്‍ നായര്‍ പറഞ്ഞു. മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് കെ.പി.സിസി ആഹ്വാന പ്രകാരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന നിയമസഭയില്‍ ഒരിക്കലും സംഭവിക്കുവാന്‍ പാടില്ലാത്ത നെറികെട്ട അക്രമമാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ ബജറ്റ് അവതരണ സമയത്ത് ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജനാധിപത്യ ബോധത്തിന്റെ കണികയെങ്കിലും ഉണ്ടെങ്കില്‍ വിദ്യാഭ്യാസ മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്യുവാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെ. ശിവദാസന്‍ നായര്‍ ആവശ്യപ്പെട്ടു.
ഡി.സിസി പ്രസിഡന്റ് ബാബു ജോര്‍ജ് അദ്ധ്യക്ഷ വഹിച്ചു. കെ.പി.സിസി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, മുന്‍ ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജ്, കെ.പി.സി.സി സെക്രട്ടറിമാരായ പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, അനീഷ് വരിക്കണ്ണാമല, നിര്‍വ്വാഹക സമിതി അംഗങ്ങളായ അഡ്വ. കെ. ജയവര്‍മ്മ, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, തോപ്പില്‍ ഗോപകുമാര്‍, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍ സലാം, റ്റി.കെ സാജു, കെ.കെ. റോയിസണ്‍, പഴകുളം ശിവദാസന്‍, എസ്. ബിനു, സജി കൊട്ടയ്ക്കാട്, കെ. ജാസിംകുട്ടി, റോഷന്‍ നായര്‍, സിന്ധു അനില്‍, ദേശീയ കായികവേദി ജില്ലാ പ്രസിഡന്റ് സലിം. പി. ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
ധര്‍ണ്ണക്ക് മുമ്പായി രാജീവ് ഭവനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കളക്ട്രേറ്റിന് മുമ്പില്‍ പോലീസ് ബാരിക്കേട് വെച്ച് തടയുവാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയുരുന്ന് ധര്‍ണ്ണ നടത്തി. മാര്‍ച്ചിന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരായ കെ.എന്‍. രാധാചന്ദ്രന്‍, ആര്‍. ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.