ഫെഡറല്‍ ബാങ്കിന്റെ സൗജന്യ കോവിഡ് വാക്സിനേഷന്‍ പദ്ധതി മൂക്കന്നൂര്‍ ഗ്രാമ പഞ്ചായത്തില്‍

For full experience, Download our mobile application:
Get it on Google Play

മൂക്കന്നൂര്‍ : ഫെഡറല്‍ ബാങ്കിന്റെ സി. എസ്. ആര്‍ പദ്ധതിയുടെ ഭാഗമായി 22 ലക്ഷം രൂപ ചിലവില്‍ മൂക്കന്നൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ സഹകരണത്തോടെ പഞ്ചായത്ത് പ്രദേശത്ത് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള 3000 പേര്‍ക്ക് സൗജന്യമായി കോവിഡ് വാക്സിന്‍ നല്‍കുന്നു. പദ്ധതിയുടെ ഉദ്ഘാടനം മൂക്കന്നൂര്‍ എം. എ. ജി. ജെ. ആശുപത്രിയില്‍ വെച്ച് ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി.രാജു ഹോര്‍മിസ് നിര്‍വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പോള്‍ പി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്‍റും എറണാകുളം സോണല്‍ ഹെഡ്ഡുമായ കുര്യാക്കോസ് കോണില്‍, സി. എസ്. ടി സുപ്പീരിയര്‍ ജനറല്‍ ബ്ര. വര്‍ഗീസ് മഞ്ഞളി, ഗ്രാമപഞ്ചായത്ത് അംഗം പി. വി. മോഹനന്‍, കെ. പി. ഹോര്‍മിസ് എഡ്യൂക്കേഷണല്‍ & ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്‍റ് ടി. പി. മത്തായി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എം. എ. ജി. ജെ. ആശുപത്രി ഡയറക്ടര്‍ ബ്ര. തോമസ് കരോണ്ടുകടവില്‍ സ്വാഗതം ആശംസിച്ചു, ഫെഡറല്‍ ബാങ്ക് മൂക്കന്നൂര്‍ ബ്രാഞ്ച് സീനിയര്‍ മാനേജര്‍ പി. വി. ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചു. 2021 ജൂലൈ 28 മുതല്‍ മൂക്കന്നൂര്‍ എം.എ.ജി.ജെ. ആശുപത്രിയില്‍ വച്ചാണ് സൗജന്യ വാക്സിനേഷന്‍ പദ്ധതി നടപ്പാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...