തിരുവനന്തപുരം : മഹിളാ കോൺഗ്രസ് നേതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ കോൺഗ്രസ് നേതാവിനെ പുറത്താക്കി. ഡിസിസി അംഗമായ വേട്ടമുക്ക് മധുവിനെയാണ് പുറത്താക്കിയത്. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ മലയിൻകീഴ് വേണുഗോപാലിനെ ഡിസിസി ചുമതലപ്പെടുത്തിയിരുന്നു. ഒക്ടോബർ രണ്ടിന് അദ്ദേഹം ഡിസിസിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മധുവിനെതിരെ നടപടി സ്വീകരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്‍റ് പാലോട് രവി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.
മഹിളാ കോൺഗ്രസ് നേതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് ജില്ലാ നേതാവിനെ പുറത്താക്കി
RECENT NEWS
Advertisment